മേടപ്പൊന്നണിയും കൊന്നപ്പൂക്കണി...
text_fieldsഓരോ ഋതുപ്പകര്‍ച്ചയെയും പാട്ടുകള്‍കൊണ്ട് അടയാളപ്പെടുത്തുന്നത് മലയാളത്തിന്‍െറ രീതിയാണ്. കാലഗതിയില്‍ ഓരോരോ ഭാവമണിയുന്ന നമ്മുടെ പ്രകൃതി ഓരോ വികാരമാണ് നമ്മില്‍ പടര്‍ത്തുന്നത്. ഇതൊക്കെ സ്വാധീനിക്കുന്ന കവികളും സംഗീതജ്ഞരും അതിനൊത്ത ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. അങ്ങനെ നമ്മുടെ ഗാനങ്ങളില്‍ അനിവാര്യമായി കടന്നുവന്നിട്ടുള്ള ഗാനങ്ങളാണ് വിഷുപ്പാട്ടുകള്‍. സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സംക്രമദിനമാണ് നാം വിഷുവായി കൊണ്ടാടുന്നത്. ഇക്കാലം പ്രകൃതിക്കുതന്നെ കാര്യമായ മാറ്റം വരാറുണ്ട്.
വയലാര്‍ രാമവര്‍മ്മ എന്ന മലയാളികളുടെ പ്രിയപ്പെട്ട കവി എഴുതിയ
‘ചത്തെി മന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി
ഗുരുവായൂരപ്പാ നിന്നെ കണികാണണം. ..’
എന്ന പ്രശസ്തമായ ഗാനം തലമുറകളെ സ്വാധീനിച്ചതാണ്. വിഷുക്കാലത്ത് മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ് ഗുരുവായൂര്‍ കണ്ണന്‍െറ കണികാണല്‍. അതുപോലെ അനുഭൂതി പകരുന്നതാണ് ഈ ഗാനവും.
‘വിളക്കുകെടുത്തി നീ ആദ്യമായ് നല്‍കിയ
വിഷുക്കൈനീട്ടങ്ങളോര്‍മ്മയില്ളേ ...’
എന്ന വയലാറിന്‍െറ വരികള്‍ മുന്‍തലമുറയെ വല്ലാതെ ഹരംകൊള്ളിച്ച പാട്ടിലേതാണ്. (തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ.. എന്ന ഗാനം).
‘എന്‍െറ കൈയ്യില്‍ പൂത്തിരി
നിന്‍െറ കൈയ്യില്‍ പൂത്തിരി
എങ്ങും പൊട്ടിച്ചിരിക്കുന്ന വിഷുപ്പുലരി’ എന്ന ഗാനത്തിലൂടെയും വയലാര്‍ വിഷുക്കാലത്തിന്‍െറ പുഞ്ചിരി സമ്മാനിക്കുന്നു. അതേസമയം
‘സംക്രമവിഷുപക്ഷീ.. സംവല്‍സരപക്ഷീ’
എന്ന ഗാനത്തിലൂടെ വയലാര്‍ ചോദിക്കുന്നത് മനുഷ്യകുലത്തിന്‍െറ ചരിത്രം തന്നെയാണ് വിഷുപ്പക്ഷിയോട്. (ചിത്രം: ചുക്ക്).
പി.ഭാസ്കരന്‍ മാഷ് ‘നസീമ’ എന്ന ചിത്രത്തിനുവേണ്ടി എഴുതിയ
‘അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്’
കള്ളന്‍ മുറ്റത്ത് പാടീ ചെമ്പോത്ത്...
പാടത്തെ ചെമ്പോത്ത് പനംതത്തയോടൊത്ത്
വിഷുപ്പുലര്‍കാലത്ത് വീട്ടുവേലിയില്‍ നിന്നുപാടി...’
എന്ന ഗാനം ഏറെ പ്രശസ്തമാണ്. ജോണ്‍സണ്‍ ഈണമിട്ട് യേശുദാസ് പാടിയ ഈ ഗാനം ഒരുകാലത്ത് ആകാശവാണിയുടെ വിഷുപ്പാട്ടുകളില്‍ പ്രധാനമായിരുന്നു. വിഷുക്കാലത്തെ പ്രകൃതിയുടെ മനോഹാരിതയും നാടിന്‍െറ സന്തോഷവുമെല്ലാം ഈ ഗാനത്തില്‍ നിറയുന്നു.
‘കൊന്നപ്പൂക്കളില്‍ നിന്‍െറ കിങ്ങിണി
നറും മന്ദാര പുഷ്പങ്ങളില്‍ നിന്‍ മന്ദസ്മിത കാന്തി
നിന്‍മിഴികളിന്നീ ശംഖുപുഷ്പങ്ങളില്‍...’
എന്ന ശ്ളോകത്തോടെ ആരംഭിക്കുന്ന
‘കണ്ണനെ കണികാണാന്‍ കണ്ണന്‍െറ കളികാണാന്‍... എന്ന ഒ.എന്‍.വിയുടെ പ്രശസ്തമായ ലളിതഗാനം വിഷുവിനെയും കണികാണലിനെയും ഓര്‍മ്മിപ്പിക്കുന്നതാണ്.
‘ചക്കയ്ക്കുപ്പുണ്ടോ പാടും ചങ്ങാലിപ്പക്ഷീ..
വിത്തും കൈക്കോട്ടും കൊണ്ടേ
എത്താന്‍ വൈകല്ളേ...’
എന്നാരംഭിക്കുന്ന വിപ്ളവച്ചുവയുള്ള ഗാനത്തിലും ഒ.എന്‍.വി വരച്ചിടുന്നത് വിഷുക്കാലത്തെയാണ്. (ചിത്രം: ലാല്‍സലാം).
‘വേനല്‍ച്ചൂടില്‍ ഉരുകിയ മണ്ണില്‍ വേരിറങ്ങി
അരിയൊരു കൊന്ന പൂത്തു
മണ്ണിന്‍നോവിന്നുറവില്‍ നിന്നീ പൊന്നുമേനി
അഴകൊടു കൊന്നപൂത്തു..’
എന്ന ഒ.എന്‍.വിയുടെ ’കിഴക്കന്‍ പത്രോസി’ലെ ഗാനം ഉരുകുന്ന വേനലിലെ കണിക്കൊന്നപ്പൂക്കളെ മറ്റൊരു കാഴ്ചപ്പാടില്‍ ദര്‍ശിക്കുന്നു.
മലയാളികള്‍ക്ക് അധികമറിയാത്ത ഗാനരചയിതാവാണ് മധു ആലപ്പുഴ. അദ്ദേഹം വിരലിലെണ്ണാവുന്ന പാട്ടുകളേ എഴുതിയിട്ടുള്ളൂ. എന്നാല്‍ വയലാര്‍പോലും നാലോ അഞ്ചോ വിഷുപ്പാട്ടുകള്‍ മത്രമെഴുതിയപ്പോള്‍ മധു എഴുതിയ പരിമിതമായ ഗാനങ്ങളില്‍ മൂന്നെണ്ണവും വിഷുവിനെ പരാമര്‍ശിക്കുന്നതായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്. വിഷുവിനെ ഏറെ സ്നേഹിച്ച കവിയായിരുന്നു അദ്ദേഹമെന്ന് കരുതാം.
‘വിഷുപ്പക്ഷി ചിലച്ചു.. നാണിച്ചു ചിലച്ചു..
വസന്തം ചിരിച്ചു.. കളിയാക്കിച്ചിരിച്ചു..
വസുമതീ നീ യുവതിയായ
രഹസ്യമെല്ലാരുമെല്ലാരുമറിഞ്ഞു..’
.. ’ എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടതാണ്. എന്നാല്‍ മധു ആലപ്പുഴയുടേതാണീ രചന എന്ന് അധികമറിയില്ല. കണ്ണൂര്‍ രാജന്‍െറ സംഗീതം.
‘മേടമാസപ്പുരി കായലില്‍ ആടിയും
കതിരാടിയും നിന്‍ നീലനയന ഭാവമായി’
എന്ന രവീന്ദ്രന്‍ ഈണമിട്ട ഗാനവും മധു ആലപ്പുഴയുടേതാണ്.
കൂടാതെ
‘ മഞ്ഞക്കണിക്കൊന്നപ്പൂവുകള്‍ ചൂടും
മേടപ്പുലരിപെണ്ണേ..’
എന്ന ഒരു ഗാനവും അദ്ദേഹം ‘ആദ്യത്തെ അനുരാഗം’ എന്ന ചിത്രത്തിനുവേണ്ടി എഴുതിയിട്ടുണ്ട്. എസ്. ജാനകി പാടിയ ഈ ഗാനത്തിന്‍െറ ഈണവും രവീന്ദ്രനാണ്.
മലയാളികള്‍ക്ക് പ്രിയപ്പെട്ട രചയിതാവായ ഗിരീഷ് പുത്തഞ്ചേരിയുടെ മനസ്സിലും വിഷുക്കാലം പൂവിരിച്ചിട്ടുണ്ട്.
‘മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്
പീലികാവുകളില്‍ താലപ്പൂപ്പൊലിയായ്...’
എന്ന ‘ദേവാസുര’ത്തിലെ ഗാനത്തിലൂടെ ഗിരീഷ് പുത്തഞ്ചേരി ഒരു വിഷുക്കാലത്തെ മനസ്സിലത്തെിക്കുന്നു.
‘മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തി
മഞ്ഞപട്ടാടയും ചാര്‍ത്തി...’
ഗുരുവായൂരപ്പനെ കണികാണണമെന്ന അദ്ദേഹത്തിന്‍െറ വരികള്‍ (ചിത്രം: നന്ദനം) ലക്ഷക്കണക്കിന് മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.
‘വിഷുപ്പക്ഷി വിളിക്കുന്നേ വണ്ണാത്തിക്കിളി ചിലക്കുന്നേ.. ’
എന്ന എം.ജി ശ്രീകുമാര്‍ പാടിയ ഒരു അടിപൊളി ഗാനവും പുത്തഞ്ചേരി എഴുതിയിട്ടുണ്ട്. മലയാള സിനിമകളിലെ ഒട്ടേറെ വിഷുപ്പാട്ടുകളും നന്നായി ശ്രദ്ധിക്കപ്പെട്ടവയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.