യേശുദാസ് പാടിയ പാട്ട് വേണുഗോപാലിനെക്കൊണ്ട് മാറ്റിപ്പാടിച്ച രാജാമണി
text_fieldsസംഗീതസംവിധാന രംഗത്തത്തെി മൂന്നു വര്‍ഷത്തിനിടെ നാല് സിനിമകള്‍ മാത്രം ലഭിച്ച സമയത്താണ് രാജാമണിക്ക് ‘സ്വാഗതം’ എന്ന വേണുനാഗവള്ളി ചിത്രത്തിലേക്ക് ക്ഷണം കിട്ടുന്നത്. അതിലെ ഗാനങ്ങള്‍ മനോഹരങ്ങളായിരുന്നു. ‘മഞ്ഞിന്‍ചിറകുള്ള വെള്ളരിപ്രാവേ..’ എന്ന ബിച്ചു തിരുമല എഴുതിയ ഗാനം പാടാന്‍ നിശ്ചയിച്ചത് ഗാനഗന്ധര്‍വന്‍ യേശുദാസിനെ. തരംഗിണി സ്റ്റുഡിയോയിലായിരുന്നു റെക്കോഡിംഗ്. രാവിലെ വന്ന് യേശുദാസ് പാട്ട് പാടിത്തീര്‍ത്തു. ആ സമയം സംവിധായകന്‍ വേണുനാഗവള്ളിയും രാജാമണിയും അവിടെയുണ്ട്. റെക്കോഡിംഗ് കഴിഞ്ഞ് യേശുദാസ് മുകളിലത്തെ മുറിയിലേക്ക് പോയി. രാജാമണിയും വേണുവും പരസ്പരം നോക്കി. രണ്ടുപേരുടെയും മുഖത്ത് ഒട്ടും തൃപ്തിയില്ല. ദാസേട്ടന്‍ എന്തിനോ അസ്വസ്ഥനായ അവസ്ഥയിലായിരുന്നു. അത് അദ്ദേഹത്തിന്‍െറ പാട്ടിലും പ്രതിഫലിച്ചു. പാട്ട് രണ്ടുപേര്‍ക്കും തൃപ്തിയായില്ല. എന്തുചെയ്യും! മാറ്റിപ്പാടിക്കാം എന്ന് തീരുമാനിച്ചു. വേണുനാഗവള്ളി മുകളിലത്തെി ദാസേട്ടനോട് ഒതുക്കത്തില്‍ കാര്യം പറഞ്ഞു. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ അദ്ദേഹം ക്ഷോഭിക്കുകയായിരുന്നു. മാറ്റിപ്പാടാന്‍ പറ്റില്ളെന്ന് പറഞ്ഞു. വേണു താഴെവന്ന് രാജാമണിയോടാലോചിച്ചു. യേശുദാസ് മാറ്റിപ്പാടിയില്ളെങ്കില്‍ മറ്റാരെങ്കിലും പാടണം എന്ന നിലപാടിലായിരുന്നു രാജാമണി. അങ്ങനെ ആ ഗാനം പിന്നീട് ജി.വേണുഗോപാലിനെക്കൊണ്ട് പാടിക്കാന്‍ തീരുമാനിക്കുയായിരുന്നു. യേശുദാസ് പാടി റെക്കോഡ് ചെയ്ത ഗാനം ഒരു ജൂനിയര്‍ ഗായകന്‍ മാറ്റിപ്പാടുന്ന അപൂര്‍വ സംഭവം. യേശുദാസിന്‍െറ സംഗീതജീവിതത്തില്‍ അങ്ങനെയൊരു സംഭവം വേറെ കേട്ടിട്ടില്ല. ഇങ്ങനെയൊരു ചങ്കൂറ്റം പ്രകടിപ്പിച്ച സംഗീതസംവിധായകനായിരുന്നു രാജാമണി. യേശുദാസിനെ പിണക്കാനോ ഇഷ്ടമല്ലാത്തതെന്തെങ്കിലും പറയാനോ ഒരു സംഗീതസംവിധായകനും ധൈര്യപ്പെടാത്ത കാലം. അതിന് ഇന്നും മാറ്റമൊന്നും വന്നിട്ടില്ല. അങ്ങനെയൊരു സമയത്താണ് രാജാമണി ഇങ്ങനെയൊരു കടുത്ത തീരുമാനമെടുക്കാന്‍ ധൈര്യം കാട്ടിയത്.
‘നുള്ളിനോവിക്കാതെ’ എന്ന ചിത്രമാണ് രാജാമണി ആദ്യം ചെയ്യുന്നതെങ്കിലും രണ്ടാമത്തെ ചിത്രമായ ‘താളവട്ട’ത്തിലെ ‘കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന’ എന്ന ഗാനമാണ് ആദ്യത്തെ ഹിറ്റ്. പിന്നീടുള്ള ഹിറ്റായിരുന്നു സ്വാഗതത്തിലെ പാട്ടുകള്‍. മഞ്ഞുകൂട്ടികള്‍, സ്വയംമറന്നുവോ (വെല്‍കം ടു കൊടൈക്കനാല്‍), നന്ദകിശോരാ (ഏകലവ്യന്‍) തുടങ്ങിയ ഹിറ്റുകള്‍ ചെയ്യാന്‍ കഴിഞ്ഞെങ്കിലും അദ്ദേഹം കൂടുതലും ശ്രദ്ധിച്ചത് പശ്ചാത്തല സംഗീതമായിരുന്നു.
1948ലാണ് രാജാമണിയുടെ പിതാവ് ബി.എ ചിദംബരനാഥ് ‘വെള്ളിനക്ഷത്രം’ എന്ന തന്‍െറ ആദ്യ ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. മലയാളസിനിമയില്‍ അക്കാലത്ത് നമ്മുടേതായ സംഗീതം വളരെ കുറവാണ്. എല്ലാം ഹിന്ദി ഗാനങ്ങളുടെ റീമേക്ക്. ഗ്രാമഫോണ്‍ റെക്കോഡുമായി തന്നെ സമീപിച്ച നിര്‍മ്മാതാവിനെ പറഞ്ഞയച്ചിട്ടാണ് അദ്ദേഹം ആദ്യചിത്രത്തില്‍ സ്വന്തം സംഗീതമുണ്ടാക്കിയത്. അതേ ആര്‍ജവത്വമാണ് സംഗീതസംവിധാനത്തില്‍ രാജാമണിയും പിന്തുടര്‍ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.