Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമുറുകുന്നോ ബന്ധം...

മുറുകുന്നോ ബന്ധം അഴിയുന്നോ...                                                      

text_fields
bookmark_border
മുറുകുന്നോ ബന്ധം അഴിയുന്നോ...                                                      
cancel
പ്രശസ്ത നോവലിസ്റ്റ് എം.ടി.വാസുദേവന്‍ നായര്‍ ആദ്യമായി തിരക്കഥ എഴുതിയ ചിത്രമെന്ന നിലക്ക് ഖ്യാതിനേടിയ ചിത്രമാണ് ‘മുറപ്പെണ്ണ്’. അര നൂറ്റാണ്ടിനു മുന്‍പ്  എ.വിന്‍സന്‍റ് സംവിധാനം ചെയ്ത് പുറത്തുവന്ന  ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും മലയാളികളെ കോള്‍മയിര്‍കൊള്ളിച്ചുകൊണ്ടേയിരിക്കുന്നു. പി.ഭാസ്കരന്‍ എഴുതി ബി.എ.ചിദംബരനാഥ് സംഗീതം നല്കിയ പാട്ടുകള്‍ പ്രസ്തുത ചിത്രത്തിന് വലിയ അനുഗ്രഹമായി മാറി.
ഈ ചിത്രത്തിലെ എന്നല്ല മലയാളത്തില്‍ തന്നെ ഇന്നോളം പിറന്നവയില്‍  ഏറ്റവും മികച്ചത്  എന്നു നിസ്സംശയം പറയാവുന്നതാണ്,
    ‘കരയുന്നോ പുഴ ചിരിക്കുന്നോ 
     കണ്ണീരുമൊലിപ്പിച്ച് കൈവഴികള്‍ പിരിയുമ്പോള്‍ 
     കരയുന്നോ പുഴ ചിരിക്കുന്നോ’
എന്ന ഗാനം. തന്‍്റേതാകുമെന്നു കരുതിയ കാമുകി (സ്വന്തം മുറപ്പെണ്ണ്) മറ്റൊരാളുടെ (സ്വന്തം സഹോദരന്‍്റെ ) ഭാര്യയായി മാറിയപ്പോള്‍ തകര്‍ന്നടിഞ്ഞ ഹൃദയത്തോടെ നായകന്‍ (പ്രേം നസീര്‍ അവതരിപ്പിച്ച ബാലന്‍ എന്ന കഥാപാത്രം ) ഭാരതപ്പുഴയുടെ തീരത്തു ചെന്നിരുന്ന് പാടുന്നതാണ് സന്ദര്‍ഭം. പുഴയെയും ജീവിതത്തെയും താരതമ്യം ചെയ്തുകൊണ്ടാണ് പ്രതിഭാശാലിയായ പി.ഭാസ്കരന്‍ ഇതിന്‍്റെ വരികള്‍ കുറിച്ചിരിക്കുന്നത്. ഈ പുഴ തന്‍്റെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് കരയുകയാണോ? അതോ കേവലം ഒരു പെണ്ണിന്‍്റെ പിറകെ നടന്ന വിഡ്ഢി എന്നു പറഞ്ഞ് ചിരിക്കുകയാണോ? രണ്ടായാലും കണ്ണീരു വരുമല്ളോ. മാത്രമല്ല, അവരുടെ ജീവിതം പോലെതന്നെ പുഴയും കൈവഴി പിരിയുകയാണ്. എത്ര അര്‍ഥവത്തായ ഗാനം എന്നു നോക്കുക. 
         ഈ ഗാനത്തിലെ എല്ലാ വരികളും എടുത്തു പറയത്തക്കതാണെങ്കിലും ഈ ഈരടി പ്രത്യേകം പരാമര്‍ശിക്കാതെ വയ്യ. 
        ‘ഒരുമിച്ചുചേര്‍ന്നുള്ള കരളുകള്‍ വേര്‍പെടുമ്പോള്‍ 
          മുറുകുന്നോ ബന്ധം അഴിയുന്നോ?’
         ഇന്നലെ വരെ ഒരുമിച്ചു ചേര്‍ന്നതായിരുന്നു അവരുടെ കരളുകള്‍. ഇന്നിതാ അവ വെര്‍പെട്ടിരിക്കുന്നു.അപ്പോള്‍ ബന്ധം മുറുകുകയാണോ അതോ അഴിയുകയാണോ? പി.ഭാസ്കരന്‍ ഇങ്ങനെ ചോദിക്കാന്‍ തക്ക കാരണമുണ്ട്. സ്വന്തം കാമുകി ഇപ്പോള്‍ തന്‍്റെ സഹോദരന്‍്റെ ഭാര്യയായി മാറിയിരിക്കുന്നു. ഭാരതീയ സംസ്കാരമനുസരിച്ച് സഹോദരന്‍്റെ ഭാര്യ സ്വന്തം സഹോദരിയാണ്. അപ്പോള്‍ ബന്ധം മുറുകുകയാണ്. അതേസമയം കാമുകീകാമുക സങ്കല്പം ഇല്ലാതായിരിക്കുന്നു. അപ്പോള്‍ ബന്ധം 
അഴിയുകയാണ്. പുഴ കടലിലോ കായലിലോ ചെന്നു ചേരുംവരെ പുഴയുണ്ട്. ചേര്‍ന്നുകഴിഞ്ഞാല്‍ പുഴയുണ്ടോ? അപ്പോള്‍ ബന്ധം മുറുകുകയാണോ അഴിയുകയാണോ? കേവലം ഒരു ഗാനത്തില്‍ എത്ര ലളിതമായും എന്നാല്‍ അതിഗഹനമായും ആശയം കൊണ്ടുവരാമെന്ന് തെളിയിച്ചിരിക്കുകയാണ് പി.ഭാസ്കരന്‍. ഇത്രയും ലക്ഷണമൊത്ത ഒരു പ്രണയഭംഗഗാനം മലയാളത്തില്‍ വേറെയുണ്ടോ എന്നു നാം സംശയിച്ചു പോകും.യേശുദാസിന്‍്റെ ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ പാട്ടിനു കൈവന്ന വികാരം പറഞ്ഞറിയിക്കുക പ്രയാസം.
      ‘കടവത്ത് തോണിയടുത്തപ്പോള്‍ പെണ്ണിന്‍്റെ 
       കവിളത്ത് മഴവില്ലിന്‍ നിഴലാട്ടം’ എന്ന അടുത്ത പാട്ടില്‍ (എസ്.ജാനകി, ശാന്ത പി. നായര്‍ എന്നിവര്‍ പാടിയത്) പി.ഭാസ്കരന്‍ നര്‍മ്മത്തിനും ഒപ്പം കേരളത്തിലെ നാട്ടിന്‍പുറത്തെ ‘എട്ടും പൊട്ടും തിരിയാത്ത’ നായികയുടെ അവസ്ഥക്കും ആണ് പ്രാധാന്യം നല്കിയിരിക്കുന്നത്. 
         ‘കളിത്തോഴിമാരെന്നെ കളിയാക്കി എന്‍്റെ 
           കളിത്തോഴിമാരെന്നെ കളിയാക്കി
           ഇടത്തു കണ്ണിടയ്ക്കിടെയിന്നലത്തെുടിച്ചപ്പോള്‍
           കളിയാക്കി എന്നെ കളിയാക്കിഎന്‍്റെ
            കളിത്തോഴിമാരെന്നെ കളിയാക്കി’ (ആലാപനംഎസ്. ജാനകി) 
എന്ന ഗാനത്തില്‍ നായികയുടെ സ്നേഹം നിറഞ്ഞ പരിഭവം നമുക്ക് വായിച്ചെടുക്കാം. കഥാപാത്രങ്ങളുടെ സ്വഭാവം തിരിച്ചറിഞ്ഞുള്ള രചനാരീതി ഭാസ്കരനെ വേറിട്ട് നിറുത്തുന്നു. 
            ‘കണ്ണാരം പൊത്തിപ്പൊത്തി കടയ്ക്കാടം കടന്നു കടന്ന്’ (ബി.എ.ചിദംബരനാഥ്, ലത രാജു ), ‘ഒന്നാനാം മരുമലയ്ക്ക് ഒരായിരം കന്യമാര്’ (ശാന്ത പി. നായരും സംഘവും) തുടങ്ങിയ ഗാനങ്ങളും ആ ചിത്രത്തിന് മാറ്റ് കൂട്ടി.  
       ബി.എ.ചിദംബരനാഥ് അധികം ചിത്രങ്ങള്‍ക്ക് പാട്ടുകള്‍ ഒരുക്കിയിട്ടില്ല. എന്നാല്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ പലതും ജനപ്രിയമായി. ‘മുറപ്പെണ്ണ്’ എന്ന ചിത്രം പ്രദര്‍ശനത്തിനു വന്നിട്ട് അന്‍പത് ആണ്ടുകള്‍ പിന്നിടുന്ന ഈ അവസരത്തില്‍ പിന്തിരിഞ്ഞു നോക്കുമ്പോള്‍ അതിലെ ഗാനങ്ങളാണ് നിത്യഹരിതമായി നിലകൊള്ളുന്നതെന്ന് കാണാം. അത് ചെറിയ കാര്യമല്ലല്ളോ!
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p bhaskaran
Next Story