അനുരാഗലോലം
text_fieldsകൽപനയാകും യമുനാനദിയുടെ, ഇക്കരെയാണെെൻറ താമസം, മാലിനിനദിയിൽ കണ്ണാടിനോക്കും, അറബിക്കടലൊരു മണവാളൻ, വെള്ളത്താമരമൊട്ടുപോലെ, ഇനിയെെൻറ ഇണക്കിളിക്കെന്തുവേണം, വൃശ്ചിക രാത്രിതൻ അരമന മുറ്റത്തൊരു, ഏഴിലംപാലപൂത്തു... അങ്ങനെ 1988 ആയി. അതാവരുന്നു അതുവരെയനുഭവിക്കാത്ത ഒരു ഗീതവർഷം. ഈ രണ്ടു കണ്ഠങ്ങളിലൂടെ അത് സിരകളിലേക്കൊഴുകിയെത്തി.
അനിർവചനീയമായി അതങ്ങനെ പെയ്തിറങ്ങി. രണ്ടുപേരും വേറെ വേറെ ട്രാക്കുകളിൽ. ഗാനകോകിലത്തിെൻറ ആ പളുങ്കുനാദം ഭക്തിയാണോ ആസ്വാദന പാരമ്യമാണോ എന്നറിയാത്ത ഒരു മാസ്മരികതലത്തിലേക്ക് എടുത്തുയർത്തുന്നു. ഗന്ധർവനെക്കാൾ ഒരുപടി മുന്നിലാണോയെന്ന സംശയം തോന്നാൻ പാടില്ലാത്തതാണ്... എങ്കിലും.
ഇനി ഈ ശ്രവ്യാനുഭൂതിയുടെ സ്രഷ്ടാക്കളിലേക്ക്. ഇന്നേവരെ മലയാള സിനിമയിൽ രചിക്കപ്പെട്ട ശ്രേഷ്ഠമായ കൃഷ്ണഗീതികളെല്ലാം എന്നു വേണമെങ്കിൽ പറയാം. സംസ്കൃതത്തിൽ ഒരു സമ്പൂർണ ഗാനം. അതിനു ദേശീയ പുരസ്കാരം. അനുരാഗഗാനം പോലെ... സുറുമയെഴുതിയ മിഴികളെ... പൊന്നിൽകുളിച്ചരാത്രി... പതിനാലാം രാവുദിച്ചതു മാനത്തോ കല്ലായിക്കടവത്തോ? എന്നുചോദിച്ച, അഞ്ചു ശരങ്ങളും പോരാതെ മന്മഥൻ നിന്മിഴി സായകമാക്കി എന്ന് തീർത്തുപറഞ്ഞ കാവ്യവല്ലഭൻ. യൂസഫലി കേച്ചേരി. ജാനകീ ജാനേ എന്ന ഗാനം പിറന്ന തൂലിക.
1919ലെ ക്രിസ്മസ് രാത്രിയിൽ ജനനം. യാഥാസ്ഥിതികമായ കുടുംബാന്തരീക്ഷത്തിൽ സംഗീതം നിഷിദ്ധം. വീട് വിട്ടിറങ്ങി 1937ൽ 18ാം വയസ്സിൽ ബോംെബയിൽ. ദാദർ ബ്രോഡ്വേ തിയറ്ററിനു മുന്നിലെ ഫുട്പാത്തിൽ ദിവസങ്ങളോളം അന്തിയുറങ്ങി. 15 വർഷങ്ങൾക്കിപ്പുറം 1952ൽ താൻ സംഗീതം നൽകിയ ബൈജു ബാവ്റയുടെ സുവർണ ജൂബിലിക്ക് അതേ ബ്രോഡ്വേ തിയറ്ററിൽ വിശിഷ്ടാതിഥിയായി ഇരുന്നപ്പോഴും മുന്നിലെ ഫുട്പാത്തിലേക്ക് മിഴികൾ നട്ടിരുന്നു ആ പ്രതിഭ. പിന്നീടെല്ലാം ചരിത്രം. 1988ലാണ് സംവിധായകൻ എ.ടി. അബു, മാക് അലിയുമായി ചേർന്ന് പി.ആർ. നാഥെൻറ കഥ ‘ധ്വനി’ എന്നപേരിൽ സിനിമയാക്കാൻ തയാറെടുക്കുന്നത്.
ക്ഷേ, നൗഷാദ് സാബ് തീർത്തുപറഞ്ഞു, സാധ്യമല്ല. അറിയാത്ത ദുഷ്കരമായ ഭാഷയിൽ സംഗീതം പകരാൻ നിവൃത്തിയില്ല. അർഥമറിഞ്ഞേ ഈണമിടൂ എന്നായി. പിന്നീട് യൂസഫലി സാബിെൻറ ഏറെ നേരത്തെ അഭ്യർഥനക്കു വഴങ്ങി അദ്ദേഹം ഒരു ഈണമിട്ടു. യമൻ കല്യാണി രാഗത്തിൽ... മുഖ്ഡാ (പല്ലവി) എഴുതി പറഞ്ഞു സാബ്. നിമിഷങ്ങൾക്കുള്ളിൽ ‘ജാനകീ ജാനേ...’ പിറന്നു. പിന്നെയെല്ലാം ചരിത്രം. ഹബ്ബാ ഖാത്തൂൻ. 1980ൽ ആണ് നൗഷാദ് ഈ കശ്മീരി ചിത്രത്തിനുവേണ്ടി ഒരു ഗസൽ രൂപപ്പെടുത്തുന്നത്.
ഹബ്ബാ ഖാത്തൂൻ എന്ന റിലീസാകാത്ത കശ്മീരി ചിത്രത്തിലെ ആ ഗാനം ‘ധ്വനി’യിലൂടെ നൗഷാദ് സാബ് നമുക്ക് സമ്മാനിച്ചു. ‘അനുരാഗലോലഗാത്രി വരവായി നീല രാത്രി...’ എന്ന വേളാവാലി രാഗത്തിലുള്ള ഗാനം യൂസഫലിയുടെ മാന്ത്രിക തൂലിക കൃത്യമായി അതിമനോഹരമായ എക്കാലത്തെയും മികച്ച അനുരാഗഗാനം സമ്മാനിച്ചു. ഗന്ധർവെൻറയും കോകിലത്തിെൻറയും നാദമാധുരിയിലൂടെ അവിസ്മരണീയമായി. ആ മനസ്സിലെ മിഠായി ഇന്നും നുണഞ്ഞു തീർന്നില്ല... തീരില്ല മുപ്പതു വർഷത്തിനിപ്പുറവും. അൽവിദാ നൗഷാദ് സാബ്, അൽവിദാ റഫിസാബ്, അൽവിദാ പ്രിയപ്പെട്ട യൂസഫലി...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.