വീണയോ ഹൃദയമോ...
text_fieldsആദ്യകാല മലയാള സിനിമാഗാനങ്ങളുടെ പശ്ചാത്തലത്തിൽ ഒഴിവാക്കാനാവാത്ത ഒരു സംഗീതോപ കരണമാണ് വീണ. ഭാരതീയ സംഗീതത്തിൽ വീണക്ക് സവിശേഷമായൊരു സ്ഥാനമുണ്ട്. കർണാടക സം ഗീതത്തിെല മഹാഗുരുത്രയത്തിലെ (ത്യാഗരാജസ്വാമി, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ് ത്രി) ദീക്ഷിതർ നിപുണനായ ഒരു വീണാവാദകനായിരുന്നുവെന്നത് ചരിത്രം. വീണ ശേഷണ്ണ, വെങ്ക ിട രമണദാസ്, സംഗമേശ്വര ശാസ്ത്രി, വീണ സുബ്ബണ്ണ, വീണ ധനമ്മാൾ, കാമൈക്കുടി സാംബശിവ തുട ങ്ങിയ മഹാമതികളായ വൈണികരുടെ ഒരു നീണ്ട നിരതന്നെയുണ്ട് നമുക്ക്. ശേഷഗോപാലിനെയും എ ം.എസ്. സുബ്ബലക്ഷ്മിയെയും പോലുള്ള സംഗീത പ്രതിഭകൾ ഒന്നാന്തരം വീണവാദകരായിരുന്നു. ആ നന്ദാതിരേകത്തെയും ആഴവും മുഴക്കവുമുള്ള വിഷാദത്തെയും ഒരുപോലെ ആവിഷ്കരിക്കുന്ന -അനുഭവിപ്പിക്കുന്ന- ഒരപൂർവ മന്ത്രപേടകം -വീണ.
‘വീണ’ എന്ന വാക്ക് ‘ണോം’ എന്ന് അകത് തുവീണ് ധ്വനിക്കുേമ്പാൾ ചില സാന്നിധ്യങ്ങൾ ചിത്തത്തിൽ വിടരുന്നത് തികച്ചും വൈയക്തിക മാവുമെങ്കിലും ആ സൗന്ദര്യസത്തകളെക്കുറിച്ച് പറയാതെ വയ്യ. ശ്രീവിദ്യയും പി. മാധുരിയ ും വീണയുടെ നാദത്തിെൻറയും രൂപവടിവിെൻറയും സാകല്യമായി പലപ്പോഴും അനുഭവപ്പെടാറ ുണ്ട്. വീണ എന്ന സംഗീതോപകരണത്തിെൻറ നാദബന്ധുരതയോടൊപ്പം വീണ എന്ന ശിൽപത്തിെൻറ അനാട്ടമിയും ചേർന്നാണ് ഒരു വല്ലാത്ത സൗന്ദര്യാനുഭൂതി തീർക്കുന്നത് എന്നുതോന്നുന്നു.
ചലച്ചിത്രങ്ങളിൽ നായികയുടെ മടിയിലിരുന്നാണ് വീണകൾ പാടാറുള്ളത്. ചിലപ്പോൾ വീണ നായികയുടെ മനസ്സാവുന്നു. ചിലപ്പോൾ അവളുടെ മോഹത്തിെൻറ, സങ്കൽപത്തിെൻറ, നിരാശയുടെയൊക്കെ പ്രതീകമാവുന്നു. (ചിലപ്പോൾ മനസ്സെന്ന പൂർണ സത്തയായും മറ്റു ചിലപ്പോൾ അതിെൻറ അടരുകളായും) ‘ഹൃദയം ഒരു ക്ഷേത്രം’ എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ജി. ദേവരാജൻ നൽകിയ ഈണം പി. മാധുരി, ശ്രീവിദ്യയായി വന്നുപാടുന്നു. മരണത്തിെൻറ വക്കിൽനിൽക്കുന്ന നായകനുവേണ്ടി മനസ്സിലെ അഗ്നി ഒതുക്കി നായിക തന്ത്രികൾ മീട്ടി പാടുകയാണ്.
‘മനസ്സിൽ തീനാളമെരിയുെമ്പാഴും
മടിയിൽ മണിവീണ പാടും -നിനക്കായെൻ
മടിയിൽ മണിവീണ പാടും’.
നായികയുടെ ആലാപനത്തെ അനുധാവനം ചെയ്തും പശ്ചാത്തലത്തിൽ ഉടനീളം പിടഞ്ഞുണർന്നും സരസാംഗിയുടെ സാന്ദ്രവിഷാദത്തെ പകരുന്ന, വല്ലകീ വാദനം. ശ്രീവിദ്യയുടെ സൂക്ഷ്മാഭിനയത്തിെൻറ ഭാവചൈതന്യവും മാധുരിയുടെ ആലാപനത്തിെൻറ ഭാവലാവണ്യവും ചേർന്നലിഞ്ഞു തീർക്കുന്ന അനുഭൂതി വിശേഷം.
‘ദേവസംഗീത’ത്തിെൻറ വിരലുകൾ തൊട്ടാൽ ഉണർന്നുപാടുന്ന മധുതര വിപഞ്ചിക തന്നെയാണ് പി. മാധുരി. സർവേക്കല്ല് എന്ന ചിത്രത്തിൽ കവിതയെ ഒരു വീണാതാനമായി ഉതിർക്കുന്നു ഗായിക. വിഷാദത്തിെൻറ വല്ലകീവസന്തം പൊട്ടിയുണർന്നുലയുന്നു.
‘വിപഞ്ചികേ... വിപഞ്ചികേ
വിടപറയും മുെമ്പാരു വിഷാദഗീതം കൂടി’’
തുടക്കത്തിലെ വിപഞ്ചികേ... എന്ന വിളിയിൽ ശിവരഞ്ജിനി മൃദുപദങ്ങളിൽ നൃത്തമാടി വരുന്നു.
ഇവിടെ വീണ-വിപഞ്ചിക-നായികയുടെ മനസ്സുതന്നെയാണ്; ഈ ഗാനം ഒരാത്മഭാഷണവും അന്തരാത്മാവിനോടുള്ള സ്വയംപറച്ചിൽ പൂക്കളോടും തുമ്പികളോടും വളപ്പൊട്ടുകളോടും വർണപ്പീലികളോടുമൊക്കെ ചിരിച്ചുകളിച്ച ഒരു കാലം...ആത്മതന്ത്രികളെ തൊട്ടുവിളിച്ച കാലം.
‘നിന്നിലെൻ വിരലുകൾ നൃത്തംവെച്ചു
നിന്നെയെൻ നിർവൃതി പൂചൂടിച്ചു’
ഇവിടെ വീണയെ നൃത്തംവെക്കുന്ന വിരലുകൾ നിർവൃതിയുടെ പൂചൂടിക്കുന്നു. കവിത അവ്യാഖ്യേയമാവുന്നു. നിർവൃതി നൽകിയത് ആര് ആർക്ക്? ഇവിടെ വീണ കേവലമായ മനസ്സല്ലാതെ മറ്റാരോ എന്തോ ആവുന്നു. ഈ ഗാനത്തിൽ ‘ഒത്തുകളിച്ച നാൾ...പൊട്ടിച്ചിരിച്ച നാൾ...’ എന്ന വരികളെത്തുേമ്പാൾ മാധുരിയെന്ന വീണയുടെ തന്ത്രികൾ വലിഞ്ഞുമുറുകുന്നു. ഇപ്പോൾ പൊട്ടിത്തകരുമെന്നു തോന്നിക്കും വികാരതീവ്രത ആ നാദത്തിെൻറ തീക്ഷ്ണശോകം നമ്മുടെ ആത്മാവുകളെ നിർവൃതിയുടെ പൂക്കൾ തീർച്ചയായും ചൂടിക്കുന്നുണ്ട്.
വികാര തീവ്രത മുറ്റുന്ന മാധുരിയുടെ തീക്ഷ്ണസുന്ദരമായ നാദത്തിൽനിന്നും ഏറെ വ്യത്യസ്തമാണ് എസ്. ജാനകിയുടെ ഈറൻ പടർന്ന ശാലീന നാദം. അനിതരമായ ആ അദൃശ്യനാദസൗന്ദര്യം ഒരിക്കലും മറക്കാനാവാത്ത ചില വീണാഗാനങ്ങൾ നമുക്കുതന്നു. തമിഴിലായാലും മലയാളത്തിലായാലും ഇളയരാജക്ക് പ്രിയതരമായ പെൺസ്വരമാണ് എസ്. ജാനകിയുടേതെന്ന് നമുക്കറിയാം. നാടോടി സംഗീതവും സാഹിത്യവും ആത്മഭാവമാക്കിയ കാവാലവും നാടോടിസംഗീതം പ്രാണനാഡിയിൽ പിടയ്ക്കുന്ന ഇളയരാജയും ഒന്നിച്ചപ്പോഴുണ്ടായ ഇളനീർ രുചിയുള്ള ഒരുപാട്ടുണ്ട് ‘ആലോല’ത്തിൽ.
‘വീണേ..വീണേ...വീണക്കുഞ്ഞേ
എൻനെഞ്ചിലെത്താളത്തിൽ കണ്ണേനീ
കൊെഞ്ചടി കൊഞ്ചെടി വായ്ത്താരി
കൊെഞ്ചടി കൊെഞ്ചടി വായ്ത്താരി’
ഇവിടെ വീണ അമ്മ മടിയിലെ ഇത്തിരിെപ്പെതലാണ്. കെ.ആർ. വിജയയുടെ അണിയലുകളില്ലാത്ത മുഖശ്രീ വിടർന്ന കണ്ണുകളിൽ ആകാശത്തോളം വാത്സല്യം ‘വീണേ’ എന്ന ഓരോ വിളിക്കും കുഞ്ഞായി വീണ്ടും കൊഞ്ചുന്നു, മറുമൊഴി. സന്താനഭാഗ്യമില്ലാത്ത നായികക്ക് വീണതന്നെ കുഞ്ഞ്...ഉറക്കാനും ഉണർത്താനും കൊഞ്ചിക്കാനും... വിജയയുടെ വിരലുകൾ തഴുകുേമ്പാൾ വീണപൊഴിക്കും മോഹനമധു താനങ്ങൾ. ചരണത്തിൽ-
‘തോളിൻമേലേറ്റി തൊട്ടിലാട്ടി
തോരേതോരേ ആരാരോ പാടി...’
എന്ന ഭാഗമൊക്കെയെത്തുേമ്പാൾ ലാളിത്യമാണ് കവിതയുടെ ഓജസ്സ് എന്ന് കാവാലവും അതുതന്നെ സംഗീതകാരെൻറ ഔന്നത്യമെന്ന് ഇളയരാജയും തെളിയിക്കുന്നു. പാടുന്നത് ആത്മാവുതന്നെ എന്ന് ജാനകി സുതാര്യപ്പെടുന്നു. മഞ്ഞുവീണ മാമ്പൂക്കളെ തഴുകിവരും നിലക്കാറ്റുപോലീ ഗാനം.
ഇതേ ചിത്രത്തിൽ ‘തണൽവിരിക്കാൻ കുട നിവർത്തും...’ എന്നുതുടങ്ങുന്ന മറ്റൊരു വീണപ്പാട്ടുകൂടി ജാനകി പാടുന്നുണ്ട്. വിജയയും വീണയുംതന്നെ രംഗത്ത്. നിരാശയും അതിനുള്ളിൽ മങ്ങാത്ത പ്രതീക്ഷയും പകർന്നാടുന്ന ഒരു വിഷാദഗീതകം. ആഹിർഭൈരവിയുടെ ശോകം പടർന്നുപൂക്കുന്നു, വീണക്കമ്പികളിൽ; ജാനകീനാദത്തിലും ഇതുകൂടി.
വീണക്കമ്പികൾ വൃന്ദാവനസാരംഗി പൊഴിക്കുന്നു ‘ആ’ എന്നു തുടങ്ങുന്ന ഒരഭൗമനാദത്തിെൻറ ആലാപനം. മുന്നിൽ ആ ദേവതാരൂപം ശ്രീവിദ്യ ഭരതനൊരുക്കിയ ചിത്രചാരുതയാർന്ന ഫ്രെയിമുകൾ. കാവാലത്തിെൻറ ആവണിത്തെന്നലിലൂയലാടും കവിതക്ക് ജോൺസെൻറ തേനീണം. നായികയുടെ വിടർന്ന കണ്ണുകളിൽ നേർത്ത വിഷാദാർദ്രതയിലും നിർവൃതി. നമ്മിൽ നിറയും ആനന്ദാവേഗം.
‘ഗോപികേ..നിൻവിരൽത്തുമ്പുരുമ്മി വിതുമ്പീ
വീണയോ ഹൃദയമോ തേനഞ്ചി തേങ്ങി
ഗോപികേ...ആ ആ ആ ’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.