Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right​പിന്നെയും പിന്നെയും...

​പിന്നെയും പിന്നെയും മനസിൻ പടി കടന്നെത്തുന്നു...

text_fields
bookmark_border
​പിന്നെയും പിന്നെയും മനസിൻ പടി കടന്നെത്തുന്നു...
cancel

പിന്നെയും പിന്നെയും മലയാളി മനസി​​​​​െൻറ പടികടന്നെത്തുന്നൊരു കാവ്യസുഗന്ധമുണ്ട്​. പൊഴിഞ്ഞു പോകാതെ ഓർമയിൽ പൂത്തുലഞ്ഞുനിൽക്കുന്ന ഗാനപുഷ്​പങ്ങൾ പരത്തുന്ന സുഗന്ധമാണത്​. ഇനിയുമെ​ത്രയോ ജന്മങ്ങളിൽ മലയാളിയെ തേടിയെത്തു ന്ന, അവർക്ക്​ അത്രമേൽ ഇഷ്​ടമായ ​ഗാനപ്രപഞ്ചം തീർക്കുന്ന സുഗന്ധം -ഗിരീഷ്​ പുത്തഞ്ചേരി. പാടി പൂർത്തിയാകും മു​േമ് പ ആ ഹരിമുരളീരവം നിലച്ചിട്ട്​ ഇന്ന്​ പത്താണ്ട്​ തികയുന്നു. ഇന്നും മലയാളി മനസിനെ ആർദ്രമാക്കുന്നുണ്ട്​ ആ പൊൻവേ ണുവി​​​​​െൻറ മൃദുമന്ത്രണം.

എഴുതിയ ഭൂരിഭാഗം ഗാനങ്ങളും ഹിറ്റാക്കിയെന്ന സൗഭാഗ്യമാണ്​​ ഗിരീഷ്​ പുത്തഞ്ചേരി യെന്ന ഗാനരചയിതാവി​​​​​െൻറ മാറ്റുകൂട്ടുന്നത്​. മലയാളിയുടെ ചുണ്ടിൽ എന്നും ഓടിയെത്തുന്ന പാട്ടുകളിലൂടെ അനശ്വരന ായതിനാൽ വീണുടയുകയുമില്ല ആ സൂര്യകിരീടം. പാ​ട്ടെഴുത്തുകാരെത്ര മാറി വന്നിട്ടും ആ തൂലിക ഇനിയും ചലിച്ചിരുന്നെങ്ക ിലെന്ന്​ കൊതിക്കുന്ന സംഗീതപ്രേമികളെ​ത്രയോ. ഒരു തലമുറയുടെ തന്നെ പ്രണയവും വിരഹവും സന്തോഷവും സന്താപവും ജീവി തവും ഗൃഹാതുരതയുമെല്ലാം ആ മാന്ത്രിക വിരലുകൾ പകർത്തിയെഴുതിയപ്പോൾ എത്രയോ ജന്മമായ്​ തേടിയൊരാളെയാണ്​ മലയാളത്തിന്​ കിട്ടിയത്​. 344 സിനിമകൾക്ക്​ വേണ്ടി 1556 പാട്ടുകൾ. ആൽബം ഗാനങ്ങളും ഭക്​തിഗാനങ്ങളും പുറമേ. ഏഴ്​ തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാറി​​​​​െൻറ പുരസ്​കാരവും കൂടിയായപ്പോൾ ചലച്ചിത്ര ഗാനസരണിയിൽ പകരം വെക്കാനില്ലാത്ത പേരുകളിലൊന്നായി ഗിരീഷ്​ പുത്തഞ്ചേരി. കഥാകൃത്തും തിരക്കഥാകൃത്തുമായി സിനിമയുടെ മറ്റ്​ മേഖലകളിലും സുവർണലിപികളിൽ കൊത്തിവെക്കപ്പെട്ടു ആ പേര്​.

ആരും കൊതിക്കുന്നൊരാൾ വന്നുചേർന്നു
കോഴിക്കോട് ജില്ലയില്‍ ഉള്ള്യേരിക്കടുത്ത് പുത്തഞ്ചേരിയിലെ പുളിക്കൂല്‍ കൃഷ്​ണപ്പണിക്കരുടെയും കർണാടക സംഗീത വിദൂഷിയായ മീനാക്ഷി അമ്മയുടെയും മകനായി 1961ലെ മേയ്​ദിനത്തിലാണ്​ ഗിരീഷ് പുത്തഞ്ചേരി ജനിച്ചത്. ജ്യോതിഷം, വൈദ്യം, വ്യാകരണം തുടങ്ങിയ വിഷയങ്ങളിൽ പണ്ഡിതനായിരുന്നു പിതാവ്​ കൃഷ്​ണപ്പണിക്കർ. സർക്കാർ എ.എൽ.പി സ്​കൂൾ പുത്തഞ്ചേരി, മൊടക്കല്ലൂർ എ.യു.പി സ്​കൂൾ, പാലോറ സെക്കൻ‍ഡറി സ്​കൂൾ, ഗവ. ആർട്​സ്​ ആൻഡ് സയൻസ് കോളജ് കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു ഗിരീഷി​​​​​െൻറ പഠനം. പുത്തഞ്ചേരി ഗ്രാമത്തിലെ ബാലസംഘത്തിലെ സജീവ അംഗമായിരുന്നതിനാൽ ചെറു പ്രായത്തിൽ തന്നെ മലയാള സാഹിത്യത്തി​​​​​െൻറ ആരാധകനായി. പിന്നീട് സാംസ്​കാരിക കൂട്ടായ്​മയായ ചെന്താര പുത്തഞ്ചേരിയുടെ നാടകങ്ങൾ രചിക്കാനും സംവിധാനം ചെയ്യാനും പ്രാപ്​തനാക്കിയത്​ ഈ അടിത്തറയാണ്​. പതിനാലാം വയസിൽ ആദ്യ കവിത ചെന്താരയുടെ ‘മോചനം’ എന്ന മാഗസിനിൽ പ്രസിദ്ധീകരിച്ചു. പഠനകാലത്ത് കോഴിക്കോട് ആകാശവാണി, എച്ച്.എം.വി, തരംഗിണി, മാഗ്ന സൗണ്ട്‌സ് എന്നീ റെക്കോഡിങ് കമ്പനികൾക്ക് വേണ്ടി ലളിത ഗാനങ്ങൾ എഴുതിക്കൊണ്ടായിരുന്നു ഗാനരചന രംഗത്തേക്കുള്ള ചുവടുവെപ്പ്.

1990ൽ യു.വി. രവീന്ദ്രനാഥ് സംവിധാനം ചെയ്ത ’എൻക്വയറി’ എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയാണ്‌ സിനിമയി​ലേക്ക്​ കടന്നുവരുന്നത്​. ‘ജന്മാന്തരങ്ങളില്‍…’ എന്നതടക്കമുള്ള അതിലെ ഗാനങ്ങൾ പക്ഷേ വേണ്ടത്ര ജനശ്രദ്ധ നേടിയില്ല. പിന്നീട് 1992ൽ ജയരാജ് സംവിധാനം ചെയ്​ത ‘ജോണിവാക്കറി’ലെ ഗാനങ്ങളിലൂടെയാണ്​ അദ്ദേഹം സംഗീതപ്രേമികളുടെ മനംകവർന്നത്​. പിന്നെ ആസ്വാദകരെ ഓർമയുടെ നടവരമ്പിലൂടെ നടത്തിച്ച എ​ത്രയോ ഗാനങ്ങൾ. രവീന്ദ്രൻ മാഷും വിദ്യാസാഗറും എം.ജി. രാധാകൃഷ്​ണനും എം. ജയചന്ദ്രനുമൊക്കെ വരികളുടെ ആത്​മാവ്​ നഷ്​ടപ്പെടാത്ത ഈണങ്ങൾ കൂടി പകർന്നതോടെ കരഞ്ഞപ്പോളും കരയിച്ചപ്പോളുമെല്ലാം മലയാളി അവയേറ്റുപാടി. മഴവില്ലഴക്​ തൂകുന്ന ആശയങ്ങൾ തൂവൽ പോലെ മൃദുലമായ വാക്കുകളിലൂടെ ഏത്​ സാധാരണക്കാ​രനും മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതാണ്​ പുത്തഞ്ചേരിയുടെ വിജയത്തിന്​ കാരണം. വിദ്യാസാഗറുമായി ​ചേർന്നുള്ള ഒരു രാത്രി കൂടി വിടവാങ്ങവേ, എത്രയോ ജന്മമായ്​ (സമ്മർ ഇൻ ബത്​ലഹേം), ആരോ വിരൽമീട്ടി, കണ്ണാടിക്കൂടും കൂട്ടി (പ്രണയവർണങ്ങൾ), കരിമിഴിക്കുരിവിയെ (മീശമാധവൻ), രവീന്ദ്രൻ മാസ്​റ്റർ അനശ്വരമാക്കിയ ഹരിമുരളീരവം (ആറാം തമ്പുരാൻ), മൂവന്തിത്താഴ്​വരയിൽ (കന്മദം), കാർമുകിൽ വർണ​​​​​െൻറ ചുണ്ടിൽ (നന്ദനം), എം.ജി. രാധാകൃഷ്​ണൻ നൊമ്പരിപ്പിക്കുകയും അമ്പരിപ്പിക്കുകയും ചെയ്​ത ‘സൂര്യകിരീടം’ (ദേവാസുരം), എം. ജയചന്ദ്രൻ ആർദ്രമാക്കിയ ‘ഇന്നലെ എ​​​​​െൻറ നെഞ്ചിലെ’ (ബാലേട്ടൻ), ‘അമ്മ മഴക്കാറിന്​’ (മാടമ്പി)... പറഞ്ഞാലും പാടിയാലും തീരില്ല ആ മാ​ന്ത്രിക ഗാനങ്ങൾ.


പിന്നെയും പിന്നെയും ആരോ (കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്), കണ്ണുംനട്ട് കാത്തിരുന്നിട്ടും (കഥാവശേഷൻ), ആകാശദീപങ്ങൾ സാക്ഷി (രാവണപ്രഭു), കനകമുന്തിരികൾ (പുനരധിവാസം), നിലാവി​​​​​െൻറ നീലഭസ്മക്കുറിയണിഞ്ഞവളേ (അഗ്നിദേവൻ), രാത്തിങ്കൾ പൂത്താലിചാർത്തി (ഈ പുഴയും കടന്ന്), ഏതോ വേനൽ കിനാവിൻ (മംഗല്യസൂത്രം), കൈക്കുടന്ന നിറയെ (മായാമയൂരം), മേലെ മേലേ മാനം (നമ്പർ വൺ സ്​നേഹതീരം ബാംഗ്ലൂർ നോർത്ത്​), നിലാവേ മായുമോ (മിന്നാരം), പുലർവെയിലും പകൽമുകിലും (അങ്ങനെ ഒരവധിക്കാലത്ത്), നീയുറങ്ങിയോ നിലാവേ (ഹിറ്റ്ലർ), കളഭം തരാം (വടക്കുംനാഥൻ), ശാന്തമീ രാത്രിയിൽ (ജോണിവാക്കർ)... എന്നിങ്ങനെ എത്രയെത്ര അനശ്വര ഗാനങ്ങൾ. മരിച്ച്​ ഒമ്പത്​ വർഷത്തിനുശേഷം ‘ഫൈനൽസ്​’ എന്ന സിനിമയിലും അദ്ദേഹത്തി​​​​​െൻറ വരികൾ ഉപയോഗിക്കപ്പെട്ടു.

1995, 97, 99 എന്നീ വർഷങ്ങളിലും 2001 മുതൽ തുടർച്ചയായി നാല്​ വർഷവും കേരളത്തിലെ മികച്ച ഗാനരചയിതാവ്​ മറ്റാരുമായിരുന്നില്ല. ഗാനചരനക്ക്​ പുറ​മേ ‘മേലേ പറമ്പിൽ ആൺ‌വീട്’, ‘ഇക്കരെയാണെ​​​​​​െൻറ മാനസം’, ‘പല്ലാവൂർ ദേവനാരായണൻ’, ‘വടക്കുംനാഥൻ‘, ‘അടിവാരം’, ‘ഓരോ വിളിയും കാതോർത്ത്’, ‘കേരളാ ഹൗസ് ഉടൻ വിൽപ്പനക്ക്’ എന്നീ സിനിമകൾക്ക്​ കഥയും ‘വടക്കുംനാഥൻ’, ‘പല്ലാവൂർ ദേവനാരായണൻ’, ‘കിന്നരിപ്പുഴയോരം’, ‘ബ്രഹ്മരക്ഷസ്സ്’ എന്നീ സിനിമകൾക്ക് തിരക്കഥയും രചിച്ചു. ഷഡ്​ജം, തനിച്ചല്ല, എ​​​​​​െൻറ പ്രിയ പാട്ടുകൾ എന്നീ പുസ്​തകങ്ങളും ഗിരീഷ്​ പുത്തഞ്ചേരിയിൽനിന്ന്​ മലയാളത്തിന്​ ലഭിച്ചു. അവസാനകാലത്ത്​ മോഹൻലാലിനെ നായകനാക്കി സ്വന്തം തിരക്കഥയിൽ ‘രാമൻ പൊലീസ്’ എന്ന സിനിമ സം‌വിധാനം ചെയ്യാനുള്ള ഒരുക്കത്തിലുമായിരുന്നു.

അക്ഷരനക്ഷത്രം കോർത്ത ജപമാലയുണ്ട്​, ഓർമക്കായ്​
നിത്യ സ്​മാരകങ്ങളായി 2500ഓളം ഗാനങ്ങൾ ഉണ്ടെങ്കിലും ഏ​റെ സ്​നേഹിച്ചിരുന്ന ജന്മനാട്ടിൽ അ​ദ്ദേഹത്തിനായി സ്​മാരകം ഇല്ലയെന്ന സങ്കടം ബാക്കിയാണ്​ നാട്ടുകാർക്കും ആരാധകർക്കും. നാ​ട​ൻ​പാ​ട്ടി​​​​​െൻറ​യും കൊ​യ്ത്തു​പാ​ട്ടി​​​​​െൻറ​യും ഈ​ണ​ങ്ങ​ൾ കേ​ട്ട് വ​ള​ർ​ന്ന ഗി​രീ​ഷി​ന് ജ​ന്മ​നാ​ട് എ​ന്നും ദൗ​ർ​ബ​ല്യ​മാ​യി​രു​ന്നു. സ്വ​ന്തം പേ​രി​നൊ​പ്പം ജ​ന്മ​നാ​ടി​​​​​െൻറ പേ​രു കൂ​ടി എ​ഴു​തി ചേ​ർ​ത്ത​പ്പോ​ൾ പു​ത്ത​ഞ്ചേ​രി എ​ന്ന ഗ്രാ​മ​വും പ്ര​ശ​സ്തി​യി​ലേ​ക്ക് ഉ​യ​രു​ക​യാ​യി​രു​ന്നു. പ്ര​ശ​സ്തി​യു​ടെ കൊ​ടു​മു​ടി​യി​ൽ എ​ത്തി​യ​പ്പോ​ഴും ജ​ന്മ​നാ​ടി​നെ പി​രി​യാ​ൻ അ​ദ്ദേ​ഹ​ത്തി​ന് മ​ന​സ്സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. നാ​ട്ടി​ലെ ഉ​ത്സ​വ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള വി​ശേ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തി​ര​ക്കു​ക​ൾ മാ​റ്റി​െ​വ​ച്ച് ബാ​ല്യ​കാ​ല സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഒ​ത്തു​ചേ​രു​മാ​യി​രു​ന്നു. ഇനിയുമേറെ എഴുതാൻ ബാക്കിയാക്കിയാണ്​ ആ തൂലിക നിലച്ചതും. പല ഭാവങ്ങളിൽ, പല രാഗങ്ങളിൽ മലയാളി ഏറ്റുപാടു​േമ്പാൾ ഗിരീഷ്​ പുത്തഞ്ചേരി എന്നും ജീവിക്കുക തന്നെ ചെയ്യും. അക്ഷരനക്ഷത്രം കോർത്ത ജപമാല കൈയിലേന്തി...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam lyricistgireesh puthencherymalayalam film songs
News Summary - remembering gireesh puthenchery-music article
Next Story