ഗായകർക്കും റോയൽറ്റി വേണമെന്ന് പി. സുശീലയും വാണി ജയറാമും
text_fieldsഗാനങ്ങളുടെ റോയല്‍റ്റി പാടി ഹിറ്റാക്കുന്ന ഗായകര്‍ക്കു കൂടി അവകാശപ്പെട്ടതാണെന്ന് പിന്നണി ഗായികമാരായ പി സുശീലയും വാണി ജയറാമും അഭിപ്രായപ്പെട്ടു. അലി ഇന്‍റര്‍നാഷണലിന്‍റെ ആദരമേറ്റുവാങ്ങി ദോഹയിലെത്തിയ ഇരുവരും ഇന്ത്യന്‍ മീഡിയാ ഫോറത്തിന്‍റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
ആസ്വാദകര്‍ മൂളി നടക്കുന്ന ഗാനങ്ങള്‍ പിറന്നതില്‍ സംഗീതജ്ഞര്‍ക്കെന്ന പോലെ അവ പാടിഹിറ്റാക്കിയ ഗായകര്‍ക്കും പങ്കുണ്ടെന്ന് മുതിര്‍ന്ന ഗായികമാരായ പി സുശീലയും വാണി ജയറാമും അഭിപ്രായപ്പെട്ടു. സിനിമാ ഖേലയിലെ എല്ലാവര്‍ക്കും ഗുണഫലം ലഭിക്കണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും ഇരുവരും പറഞ്ഞു.
ജനങ്ങളേറ്റെടുത്ത ഗാനങ്ങള്‍ക്കു പിന്നില്‍ പലതരം സംഗീതോപകരണങ്ങള്‍ വായിക്കുന്ന കലാകാരന്‍മാരുടെ പരിശ്രമങ്ങളുണ്ട് എന്നാല്‍ പുത്തന്‍ സാങ്കേതിക സംവിധാനങ്ങളിലൂടെ വിവിധ സംഗീതോപകരണങ്ങളുടെ ശബ്ദം ഒരുമിച്ച് സാധ്യമാക്കിയിരിക്കുകയാണ് ഇതുമൂലം നിരവധി പ്രതിഭകള്‍ക്ക് തൊഴിലില്ലാതാവുന്നതില്‍ വിഷമമുണ്ട്.
അലി ഇന്റര്‍ നാഷണലിന്‍റെ 25 ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ആദരമേറ്റുവാങ്ങാനെത്തിയ ഇരുവരും ദോഹയില്‍ ഇന്ത്യന്‍ മീഡിയാഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു. ഐ.എം.എഫ് പ്രസിഡന്റ് ആര്‍ റിന്‍സ് ജനറല്‍ സെക്രട്ടറി കെ മുജീബുറഹ്മാന്‍ സെക്രട്ടറി മുജീബുറഹ്മാന്‍ ആക്കോട് എന്നിവരും സംസാരിച്ചും മീഡിയാഫോറത്തിന്റെ ഉപഹാരം ഭാരവാഹികള്‍ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.