സംഗീത ക്ലബുകളുടെ കാലം
text_fieldsഇരുപതാം നൂറ്റാണ്ടിെൻറ തുടക്കത്തില്‍തന്നെ കോഴിക്കോട് നഗരത്തില്‍ സംഗീത ക്ലബുകളു ം മാളികപ്പുറങ്ങളും സജീവമായിരുന്നു. കടയുടെ താഴെ നിലയില്‍ കച്ചവടം നടക്കുമ്പോള്‍ ഒ ഴിഞ്ഞുകിടക്കുന്ന മുകള്‍നിലയിലാണ് വൈകുന്നേരങ്ങളില്‍ സംഗീതവും നാടകവുമെല്ലാം അര ങ്ങേറിയിരുന്നത്. തെക്കേപുറമായിരുന്നു ക്ലബുകളുടെയും മാളികപ്പുറങ്ങളുടെയും പ്രധാ ന കേന്ദ്രങ്ങള്‍. കുറ്റിച്ചിറ, പരപ്പില്‍, കുണ്ടുങ്ങല്‍, തെക്കുംതല, ഇടിയങ്ങര, ഹലുവ ബസാര ് തുടങ്ങിയ പ്രദേശങ്ങള്‍ ഈ മേഖലയില്‍പെടുന്നു. ഇവയായിരുന്നു നഗരത്തിന് സാംസ്കാരിക ഊര്‍ജം പകര്‍ന്നിരുന്നത്. ആദ്യം മാളികപ്പുറങ്ങളിലായിരുന്നു പരിപാടികള്‍ നടന്നത്. പിന്നീട് ക്ലബുകള്‍ വന്നുതുടങ്ങി. 1950കളില്‍ കോൺസ്റ്റബിള്‍ കുഞ്ഞുമുഹമ്മദും നാടകകൃത്ത് കെ.ടി. മുഹമ്മദും ചേര്‍ന്ന് തുടങ്ങിയ ബ്രദേഴ്സ് മ്യൂസിക് ക്ലബ് ആയിരുന്നു ഇവയിൽ ഏറ്റവും അറിയപ്പെട്ടത്. സാള്‍ട്ട് മമ്മത് കോയയുടെ എവറസ്റ്റ് മ്യൂസിക് ക്ലബ്, പോസ്റ്റ്മാന് സൈദ് ഭായിയുടെ ഈവനിങ് ക്ലബ് എന്നിവര്‍ക്കൊപ്പം ചേമ്പുംകണ്ടി ഹസ്സന്‍ഭായിയുടെ ഹിന്ദുസ്ഥാന്‍ മ്യൂസിക്ലബും ഈ രംഗത്ത് സജീവമായിരുന്നു.
സംഗീത ചരിത്രത്തില്‍ ഹിന്ദുസ്ഥാന്‍ മ്യൂസിക് ക്ലബിന് സുപ്രധാന സ്ഥാനമുണ്ട്. കല്ലായി ആയിരുന്നു ഹസ്സന്‍ഭായിയുടെ ക്ലബിെൻറ ആസ്ഥാനം. മരവ്യവസായ കേന്ദ്രമായ കല്ലായിയില്‍ മരക്കച്ചവടം നടത്തുന്ന ഹസന് ഭായി തെൻറ വരുമാനത്തിെൻറ നല്ലൊരു പങ്ക് സംഗീതത്തിനുവേണ്ടി െചലവഴിച്ചു. സ്വദേശത്തുള്ളവർ മാത്രമല്ല, മംഗലാപുരത്തും മുംബൈയില്‍നിന്നുമൊക്കെ പാട്ടുകാര്‍ ഹിന്ദുസ്ഥാന്‍ മ്യൂസിക് ക്ലബില്‍ വരുമായിരുന്നു. സര്‍ഗം മ്യൂസിക് എന്ന മറ്റൊരു ക്ലബിെൻറ കൂടി പ്രവര്‍ത്തനത്തില്‍ പങ്കാളിയായിരുന്നു അദ്ദേഹം. അന്ന് ഇത്തരം ക്ലബുകള്‍ ആയിരുന്നു നഗരത്തിലെ പല ഗായകരെയും കണ്ടെടുത്തതും വളര്‍ത്തിയതും. എം.എസ്. ബാബുരാജ്, കോഴിക്കോട് അബ്ദുൽഖാദര്‍, തബലിസ്റ്റ് ഉസ്മാന്, സുരാസു, പുതുക്കുടി ബാലന്, എം.എസ്. മജീദ്, നിലമ്പൂര്‍ ബാലന്, ആഹ്വാന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ അവിടത്തെ പതിവ് സന്ദര്‍ശകര്‍ ആയിരുന്നു.
ഹിന്ദുസ്ഥാന്‍ മ്യൂസിക് ക്ലബിൽ തദ്ദേശീയരായ ഗായകരെ മാത്രമല്ല ഉത്തരേന്ത്യയില്‍നിന്ന് എത്തുന്ന പാട്ടുകാരെയും സ്വീകരിച്ചു. ഇങ്ങനെ വന്നുപോവുന്ന ഗായകര്‍ നടത്തുന്ന കച്ചേരികളില്‍ നിറയെ ആളുകള്‍ പങ്കെടുത്തിരുന്നു. നാട്ടുകാരായ ഗായകര്‍ക്കും നല്ല പാഠശാലയായിരുന്നു ഇത്തരം കച്ചേരികള്‍. തബലയും ഹാര്‍മോണിയവുമായിരുന്നു അവിടത്തെ പ്രധാനപ്പെട്ട സംഗീതോപകരണങ്ങള്‍. കൂടാതെ, പരദേശികളായ സംഗീതകാരന്മാര് കൊണ്ടുവന്നിരുന്ന സിതാറും. പാട്ടുകേള്‍ക്കാന്‍ ഇരിക്കുന്നവരില്‍ ചുമട്ടുതൊഴിലാളികള്‍, സ്വർണപ്പണിക്കാര്‍, എഴുത്തുകാര്‍, കൂലിപ്പണിക്കാര്‍, നാടകപ്രവര്‍ത്തകര്‍, വന്‍കിട കച്ചവടക്കാര്‍ എന്നിങ്ങനെ സമൂഹത്തിെൻറ എല്ലാ തുറകളില്‍ നിന്നുമുള്ള ആള്ക്കാര് ഉണ്ടാവും. തൊഴിലാളി-മുതലാളി വിഭജനത്തിെൻറ അതിര്‍ത്തി രേഖകള്‍ ഇല്ലാതാവുന്നിടമാണ് ഇത്തരം വേദികള്‍.
എണ്‍പതുകളോടെ ക്ലബുകൾ ക്ഷയിച്ചുതുടങ്ങി. ഗള്‍ഫ് കുടിയേറ്റം ശക്തമായതോടെ മിക്ക വീടുകളിലും ടേപ്പ് റെക്കോഡറുകള്‍ വന്നത് സംഗീത ആസ്വാദനത്തെ ഒരു സ്വകാര്യ അനുഭവമാക്കി. അത് ക്ലബുകള്‍ നേതൃത്വം നല്കിയ സംഗീത കൂട്ടായ്മയെ സാരമായി ബാധിച്ചു. ഹസ്സന് ഭായി എം.എസ്. ബാബുരാജുമായി നല്ല ബന്ധം പുലര്‍ത്തി. ബാബുരാജ് മദ്രാസില്‍നിന്ന് കോഴിക്കോട് എത്തിയാല്‍ സ്വീകരിക്കുന്ന പ്രധാന സുഹൃത്തുക്കളില്‍ ഒരാള്‍ അദ്ദേഹമായിരുന്നു. നന്നായി ഹാര്‍മോണിയം വായിക്കുന്ന ആള് കൂടിയായിരുന്നു ഹസ്സന് ഭായി. കൂടാതെ, തംബുരു മീട്ടും. ചിലപ്പോള്‍ മെഹ്ഫിലുകളില്‍ പാടും. അത് ചോട്ടാ ഖയാലോ തുമ്രിയോ ആയിരിക്കും. അല്ലെങ്കില്‍ സൈഗളിെൻറയോ സി.എച്ച്. ആത്മയുടെയോ പങ്കജ് മല്ലികിെൻറയോ പാട്ടുകളായിരിക്കും. സംഗീതം മാത്രമല്ല, നാടക കലാകാരന്മാരെയും അദേഹം പ്രോത്സാഹിപ്പിച്ചു. ദേവരാജന്‍ മാഷ്, എ.ആര്. റഹ്മാെൻറ പിതാവ് ആർ.കെ. ശേഖര്‍ എന്നിവരുമായി നല്ല ബന്ധം പുലര്‍ത്തി. നല്ലൊരു വായനക്കാരന് കൂടിയായ അദ്ദേഹത്തിെൻറ പക്കല്‍ ഉർദു ഗ്രന്ഥങ്ങളുടെ വലിയൊരു ശേഖരം തന്നെ ഉണ്ടായിരുന്നു. അതില്നല്ലൊരു പങ്ക് ഗസലുകളായിരുന്നു.
1957ല്‍ സിലോണില്‍ വലിയൊരു പ്രളയം ഉണ്ടായി. നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് ജീവനും സ്വത്തും നഷ്ടമായി. അന്ന് കോഴിക്കോട്ടുനിന്ന് ദുരിതാശ്വാസത്തിനു വേണ്ടിയുള്ള പണം സ്വരൂപിക്കാന്‍ മുന്നില്‍നിന്നത് ഹിന്ദുസ്ഥാന്‍ മ്യൂസിക് ക്ലബ് ആയിരുന്നു. സംഗീത പരിപാടിയിലൂടെ സമാഹരിച്ച പണം ശ്രീലങ്കയില്‍നിന്ന് വന്ന ബുദ്ധ ഭിക്ഷുക്കളെ ഏൽപിച്ചു. സംഗീതത്തെ പറ്റി വ്യക്തമായ അഭിപ്രായങ്ങളുണ്ടായിരുന്നു ഹസ്സന് ഭായിക്ക്. മെഹഫിലുകളിൽ പാശ്ചാത്യ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നതിനോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. സിനിമ സംഗീതത്തിെൻറ സ്വാധീനത്തില്‍ ക്ലാസിക്കല്‍ സംഗീതത്തിന് ആസ്വാദകര്‍ കുറയുന്നത് അദേഹത്തെ വിഷമിപ്പിച്ചിരുന്നു. ക്ലാസിക്കല്‍ സംഗീതം പരിപോഷിപ്പിക്കാനുള്ള കേന്ദ്രമായി അദ്ദേഹം ഹിന്ദുസ്ഥാന്‍ മ്യൂസിക് ക്ലബിനെ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചു. തെൻറ സമ്പാദ്യമെല്ലാം ക്ലബിെൻറ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ചെലവാക്കിയതു കൊണ്ട് പല അവസരങ്ങളിലും സാമ്പത്തിക പ്രയാസങ്ങള്‍ നേരിട്ടിടുണ്ട്. സംഗീതം കഴിഞ്ഞാല്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയായിരുന്നു. പഠിക്കാന്‍ മിടുക്കരായ കുട്ടികളെ പ്രത്യേകം കണ്ടെത്തി പഠിപ്പിച്ചു. ഒരു കാലഘട്ടത്തിലാകെ സംഗീതവും നന്മയും മനുഷ്യസ്നേഹവും പ്രസരിപ്പിച്ച ഹസ്സന് ഭായി 1998 മാര്‍ച്ച് 13ന് വിടവാങ്ങി.
ഹസ്സന് ഭായിക്ക് ചെറാട്ട്കുഞ്ഞിമെയ്യ, കുര്‍ഷിദ് എന്നീ രണ്ടു ഭാര്യമാരിലായി നാലുമക്കള്‍. മൂത്തമകന് അബ്ദുല്‍ റഷീദ് കൃഷിവകുപ്പില്‍നിന്ന് ജോയൻറ് ഡയറക്ടറായി പിരിഞ്ഞു. രണ്ടാമത്തെ മകന് അബൂബക്കര്‍ പിതാവിനെപോലെ ബിസിനസും സംഗീത ക്ലബുമായി പ്രവര്‍ത്തിക്കുന്നു. ഗസല്‍ധാര എന്ന ക്ലബിെൻറ സ്ഥാപകരില്‍ ഒരാളും ഉസ്മാന് സ്മാരക കലാകേന്ദ്രത്തിെൻറ രക്ഷാധികാരിയുമാണ് അബൂബക്കര്‍. മൂന്നാമത്തെ മകൻ മുഹമ്മദ്ഷക്കീല് ഡോക്ടറും അറിയപ്പെടുന്ന ഗസല്‍ ഗായകനുമാണ്. ചിത്രശലഭങ്ങളുടെ വീട് എന്ന സിനിമക്ക് സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. ഇളയ മകള്‍ ഷാഹിറ പ്രസ്റ്റീജ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ആണ്.
ഒരായുഷ്കാല സമ്പാദ്യം മുഴുവന്‍ സംഗീതത്തിനു വേണ്ടി െചലവഴിച്ച ഹസ്സന്ഭായി ഇന്ന് വിസ്മൃതിയിലാണ്. കോഴിക്കോട് ഹിന്ദുസ്ഥാനി സംഗീതം വളര്‍ത്തിയെടുക്കുന്നതിൽ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.