മാഞ്ചസ്റ്റർ യുനൈറ്റഡ് വാർത്ത സമ്മേളനത്തിൽ നാല് മാധ്യമങ്ങൾക്ക് വിലക്ക്; കാരണം വിശദീകരിച്ച് ക്ലബ് അധികൃതർ
text_fieldsമാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലകൻ എറിക് ടെൻഹാഗിന്റെ വാർത്ത സമ്മേളനത്തിൽ നാല് മാധ്യമങ്ങൾക്ക് വിലക്ക്. ചില താരങ്ങളും പരിശീലകനും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന തരത്തിൽ വാർത്ത നൽകിയതാണ് ടീം അധികൃതരെ ചൊടിപ്പിച്ചത്. സ്കൈ, ഇ.എസ്.പി.എൻ, മാഞ്ചസ്റ്റർ ഈവനിങ് ന്യൂസ്, മിറർ എന്നീ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകർക്കാണ് വിലക്കേർപ്പെടുത്തിയത്.
‘ഏതാനും മാധ്യമ സ്ഥാപനങ്ങൾക്കെതിരെ ഞങ്ങൾ നടപടിയെടുക്കുന്നു. ഞങ്ങൾക്ക് ഇഷ്ടപ്പെടാത്ത വാർത്തകൾ നൽകിയതിനല്ല. അവ നൽകുന്നതിന് മുമ്പ് ഞങ്ങളുമായി ബന്ധപ്പെടുകയോ വിശദീകരണത്തിന് അവസരം നൽകുകയോ ചെയ്തില്ല. ഇത് പ്രതിരോധത്തിനുള്ള പ്രധാന രീതിയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. തിരുത്തലുകളിലേക്കും വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാനും ഇത് വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു’ -ക്ലബ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
മാധ്യമങ്ങളുടേത് ശരിയായ രീതിയല്ലെന്നും ആദ്യം ഞങ്ങളോട് നിജസ്ഥിതി ചോദിച്ചറിയാമെന്നും ടെൻഹാഗ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. താരങ്ങൾക്ക് വ്യത്യസ്തമായ അഭിപ്രായമുണ്ടെങ്കിൽ തീർച്ചയായും ഞാൻ കേൾക്കും. എന്നാൽ, അവരെന്നോട് പറഞ്ഞിട്ടില്ല. ഒന്നോ രണ്ടോ പേർക്ക് വ്യത്യസ്ത അഭിപ്രായമുണ്ടാകാം, എന്നാൽ ഭൂരിഭാഗം പേരും ഇതുപോലെ കളിക്കണമെന്ന അഭിപ്രായക്കാരാണ്’ -ടെൻ ഹാഗ് കൂട്ടിച്ചേർത്തു.
നിലവിൽ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുനൈറ്റഡ്. 14 മത്സരങ്ങളിൽ 24 പോയന്റാണുള്ളത്. ബുധനാഴ്ച ചെൽസിയുമായാണ് അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.