വാട്‌സ്ആപ്പ് അധിഷ്ഠിത ബസ് ടിക്കറ്റിങ് സംവിധാനം ആരംഭിച്ച് ഡൽഹി സർക്കാർ
text_fieldsന്യൂഡൽഹി: ഡൽഹി മെട്രോയുടെ മാതൃകയിൽ വാട്സ്ആപ്പ് അധിഷ്ഠിത ബസ് ടിക്കറ്റിംഗ് സംവിധാനം ആരംഭിക്കാൻ പദ്ധതിയിട്ട് ഡൽഹി സർക്കാർ. ഡി.ടി.സി, ക്ലസ്റ്റർ ബസുകൾക്കായി ഡിജിറ്റൽ ടിക്കറ്റിങ് സംവിധാനം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗതാഗത വകുപ്പ്.
നിലവിൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനിൽ (ഡി.എം.ആർ.സി) വാട്സ്ആപ്പ് അധിഷ്ഠിത ടിക്കറ്റിങ് സംവിധാനമുണ്ട്. ഈ വർഷം മെയിലാണ് വാട്സ്ആപ്പ് അധിഷ്ഠിത ടിക്കറ്റിങ് ആരംഭിച്ചത്. തുടർന്ന് ഗുരുഗ്രാം റാപ്പിഡ് മെട്രോ ഉൾപ്പെടെയുള്ള അതിവേഗ ഗതാഗത സംവിധാനത്തിലേക്കും ഇത് വ്യാപിപ്പിച്ചു. ഒരു ഉപയോക്താവിന് ഉപയോഗിക്കാൻ കഴിയുന്ന ടിക്കറ്റുകളുടെ എണ്ണത്തിന് പരിധിയുണ്ടാകും. ഒരു ഉപയോക്താവിന് ഒറ്റത്തവണ പരമാവധി ആറ് ക്യു.ആർ ടിക്കറ്റുകൾ വരെ ഉപയോഗിക്കാം. എല്ലാ ലൈനുകളിലേക്കും രാവിലെ 6:00 മുതൽ രാത്രി 9:00 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. എയർപോർട്ട് ലൈനിലേക്ക് രാവിലെ 4:00 മുതൽ രാത്രി 11:00 വരെയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പറ്റുന്നത്.
യാത്രക്കാർ 91 9650855800 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് 'ഹായ്' സന്ദേശം അയക്കുകയോ അല്ലെങ്കിൽ ക്യു.ആർ കോഡ് സ്‌കാൻ ചെയ്‌തോ ടിക്കറ്റുകൾ വാങ്ങാം. വാട്സ്ആപ്പ് ടിക്കറ്റിങിൽ ടിക്കറ്റ് റദ്ദാക്കൽ അനുവദനീയമല്ല. ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി നടത്തുന്ന ഇടപാടുകൾക്ക് ഒരു ചെറിയ ഫീസ് ഈടാക്കുന്നതാണ്. അതേസമയം യു.പി.ഐ അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾക്ക് ഈ ഫീസ് ബാധകമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.