വയനാട്ടിൽ യുവാവിനെ കൊന്ന കടുവയെ തിരിച്ചറിഞ്ഞു
text_fieldsസുൽത്താൻ ബത്തേരി: വയനാട്ടിൽ യുവാവിനെ കൊന്ന കടുവയെ അധികൃതർ തിരിച്ചറിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ 45 (ഡബ്ല്യു.ഡബ്ല്യു.എൽ 45) എന്ന കടുവയാണിത്. 13 വയസ്സുള്ള ആൺ കടുവയാണിത്.
കടുവക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിലെത്തിയപ്പോഴാണ് കടുവയെ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതോടെ മയക്കുവെടി വെച്ച് പിടികൂടാൻ ഒരുങ്ങുകയാണ് വനംവകുപ്പ്. കടുവയിപ്പോൾ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ നിരീക്ഷണത്തിലാണുള്ളതെന്ന് വനം വകുപ്പ് അറിയിച്ചു. ആർക്കും ആശങ്ക വേണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
വാകേരിയിൽ ശനിയാഴ്ച രാവിലെ പശുവിന് പുല്ലെരിയാൻ പോയപ്പോഴാണ് പ്രജീഷ് എന്ന യുവാവിനെ കടുവ ആക്രമിച്ചത്. മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കടുവ കൊന്ന പ്രജീഷിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം -ചെന്നിത്തല
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രജീഷിന്റെ കൂടല്ലൂരിലെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു അദ്ദേഹം. സഹോദരന് സർക്കാർ ജോലിയും നൽകണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.