Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട് സ്ഥിതി...

വീട് സ്ഥിതി ചെയ്യുന്നത് രണ്ട് പഞ്ചായത്തുകളിൽ: പൊല്ലാപ്പ് ഒഴിയാതെ ഇസ്സുദ്ദീന്റെ കുടുംബം

text_fields
bookmark_border
വീട് സ്ഥിതി ചെയ്യുന്നത് രണ്ട് പഞ്ചായത്തുകളിൽ: പൊല്ലാപ്പ് ഒഴിയാതെ ഇസ്സുദ്ദീന്റെ കുടുംബം
cancel
camera_alt

കാ​ളി​കാ​വ്-വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന ക​റു​ത്തേ​നി ക​രി​മ്പ​ന ഇ​സ്സു​ദ്ദീ​ന്റെ വീ​ട്

കാ​ളി​കാ​വ്: കി​ണ​റും അ​ടു​ക്ക​ള​യും ഒ​രു​കി​ട​പ്പു​മു​റി​യും വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ൽ. ഡൈ​നി​ങ് ഹാ​ളും മ​റ്റു​ര​ണ്ടു​കി​ട​പ്പു​മു​റി​ക​ളും സി​റ്റൗ​ട്ടും കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ലും. കേ​ൾ​ക്കു​ന്ന​വ​ർ​ക്ക് ത​മാ​ശ​യാ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി ഇ​ക്കാ​ര​ണ​ത്താ​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ് ഒ​രു കു​ടും​ബം. കാ​ളി​കാ​വ് ക​റു​ത്തേ​നി ക​രി​മ്പ​ന ഇ​സ്സു​ദ്ദീ​നും കു​ടും​ബ​വു​മാ​ണ് ഒ​രേ സ​മ​യം ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഉ​ണ്ണു​ന്ന​തും ഉ​റ​ങ്ങു​ന്ന​തും.

പ​ത്ത് സെൻറും ഒ​രു കൊ​ച്ചു വീ​ടു​മാ​ണ് കു​ടും​ബ​ത്തി​നു​ള്ള​ത്. ഇ​തി​ൽ അ​ഞ്ച​ര സെൻറ് സ്ഥ​ലം വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലും നാ​ല​ര സെൻറ് കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​നു​കീ​ഴി​ലു​മാ​ണ്.

ഇ​രു പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും അ​തി​ർ​ത്തി രേ​ഖ​യി​ലാ​ണ് ഇ​സ്സു​ദ്ദീ​ന്റെ സ്ഥ​ലം കി​ട​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്റെ അ​തി​ർ​ത്തി​നി​ർ​ണ്ണ​യ​ത്തി​ലാ​ണ് ഈ ​വ​സ്തു ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി വീ​തി​ക്ക​പ്പെ​ട്ട​ത്‌. കേ​ൾ​ക്കു​ന്ന​വ​ർ​ക്ക് ഇ​തി​ൽ കു​ഴ​പ്പ​മൊ​ന്നും ഇ​ല്ലെ​ന്ന് തോ​ന്നാം. പ​ക്ഷേ, വീ​ട്ടു​ട​മ​സ്ഥ​ന്റെ പ്ര​യാ​സം ചി​ല്ല​റ​യ​ല്ല. ബാ​ങ്ക് ലോ​ൺ, ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​ക്കൊ​ക്കെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ വി​ല്ലേ​ജു​ക​ളി​ൽ നി​ന്നു​ള്ള ഒ​രേ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്ക​ണം.

ഇ​തി​ന് ഒ​രു പാ​ട് സ​മ​യ​വും പ​ണ​വും ചെ​ല​വാ​ക്കു​ക​യും വേ​ണം. സാ​ധാ​ര​ണ നി​ല​യി​ൽ തൊ​ട്ട​ടു​ത്ത പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​ക​ൾ ഒ​രു സ​ർ​വേ ന​മ്പ​റി​ൽ ഉ​ൾ​പ്പെ​ടാ​റു​ണ്ട്. എ​ന്നാ​ൽ വീ​ടി​നെ ര​ണ്ടാ​യി വേ​ർ​തി​രി​ക്കു​ന്ന പ്ര​യാ​സ​മാ​ണ് ഇ​സ്സു​ദ്ദീ​ൻ അ​നു ഭ​വി​ക്കു​ന്ന​ത് . അ​തേ സ​മ​യം, കെ​ട്ടി​ട നി​കു​തി കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ല​ട​ക്കാ​ൻ അ​ധി കൃ​ത​ർ സൗ​ക​ര്യം ന​ൽ​കി​യി​ട്ടു​ണ്ട്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalikavu NilamburMalappuram NewsLatest Kerala News
News Summary - The house is located in two panchayats: Issuddin's family except Pollap
Next Story