ധോണിയുടെ ഏഴാം നമ്പറും ‘വിരമിച്ചു’; മുൻ നായകന് ആദരവുമായി ബി.സി.സി.ഐ
text_fieldsമുംബൈ: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയോടുള്ള ആദര സൂചകമായി അദ്ദേഹം ധരിച്ചിരുന്ന ഏഴാം നമ്പർ ജഴ്സി ഇനി ആർക്കും നൽകേണ്ടതില്ലെന്ന് ബി.സി.സി.ഐ തീരുമാനിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ ഏറ്റവും വലിയ വിജയനായകനായ ധോണി രാജ്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ബി.സി.സി.ഐയുടെ തീരുമാനം. ധോണിക്കൊപ്പം ആരാധകരുടെ മനസ്സിൽ പതിഞ്ഞതാണ് അദ്ദേഹത്തിന്റെ ഏഴാം നമ്പർ ജഴ്സി.
2007ലെ ട്വന്റി 20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യ സ്വന്തമാക്കിയത് ധോണിയുടെ നായകത്വത്തിലാണ്. 350 ഏകദിന മത്സരങ്ങളിൽ 50.57 ശരാശരിയിൽ 10,773 റൺസ് നേടിയ ധോണി ട്വന്റി 20യിൽ 98 മത്സരങ്ങളിൽ 1617 റൺസും 97 ടെസ്റ്റിൽ 4876 റൺസും നേടിയിട്ടുണ്ട്
നേരത്തെ ഇതിഹാസ താരം സചിൻ ടെണ്ടുൽക്കറോടുള്ള ആദരമായി അദ്ദേഹം അണിഞ്ഞ പത്താം നമ്പർ ജഴ്സിയും ബി.സി.സി.ഐ പിൻവലിച്ചിരുന്നു. ഇതോടെ ഇനിമുതൽ 7, 10 നമ്പറുകളിലുള്ള ജഴ്സി ധരിച്ച് ഒരു ഇന്ത്യൻ താരത്തിനും കളത്തിലിറങ്ങാനാവില്ല. ആകെ 60 നമ്പറുകളാണ് ഇന്ത്യൻ ടീം അംഗങ്ങൾക്ക് അനുവദിച്ചിട്ടുള്ളതെന്ന് ഉന്നത ബി.സി.സി.ഐ ഉദ്യോഗസ്ഥൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.