കറുത്ത ആംബാൻഡ് ധരിച്ചത് 'വ്യക്തിപരമായ വിയോഗത്തിന്', അതിന് ഫലസ്തീനുമായി ബന്ധമില്ലെന്ന് ഉസ്മാൻ ഖ്വാജ
text_fieldsപെർത്ത്: പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിൽ കറുത്ത ആംബാൻഡ് ധരിച്ച് കളത്തിലിറങ്ങി വിവാദത്തിലായ ഒസീസ് ബാറ്റർ ഉസ്മാൻ ഖ്വാജ പ്രതികരണവുമായി രംഗത്തെത്തി. വ്യക്തിപരമായ വിയോഗത്തിന് വേണ്ടിയാണ് താൻ ആംബാൻഡ് ധരിച്ചതെന്നും അതിന് ഗാസയിലെ ഫലസ്തീനികൾക്കുള്ള പിന്തുണയുമായി ബന്ധമില്ലെന്നും ഉസ്മാൻ ഖ്വാജ പ്രതികരിച്ചതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഷൂ എന്തിന് വേണ്ടിയായിരുന്നെന്ന് വളരെ വ്യക്തമായിരുന്നല്ലോ, എന്നാൽ ഞാൻ അത് ടേപ്പ് ചെയ്താണ് ഇറങ്ങിയതെന്നും ഐ.സി.സിയുടെ ചട്ടങ്ങളും നിയമങ്ങളും മാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫലസ്തീനിൽ ദുരിതമനുഭവിക്കുന്നവർക്ക് പിന്തുണയർപ്പിക്കുന്ന വാചകമെഴുതിയ ഷൂ ധരിക്കാൻ വിലക്കിയതിന് പിന്നാലെയാണ് കറുത്ത ആംബാൻഡുമായി ഉസ്മാൻ ഖ്വാജ ബാറ്റിങ്ങിനിറങ്ങിയത്. ഫലസ്തീൻ ഐക്യദാർഢ്യമാണ് ആംബാൻഡ് എന്നായിരുന്നു പുറത്തുവന്ന വാർത്തകൾ.
ഇതോടെ വിഷയത്തിലിടപ്പെട്ട ഐ.സി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ഖ്വാജയെ ശാസിച്ചിരുന്നു.
അന്താരാഷ്‌ട്ര ക്രിക്കറ്റിൽ മുൻ താരങ്ങൾ, കുടുംബാംഗങ്ങൾ അല്ലെങ്കിൽ മറ്റ് പ്രധാന വ്യക്തികൾ എന്നിവരുടെ മരണത്തെ അടയാളപ്പെടുത്താൻ കറുത്ത ബാൻഡുകൾ ധരിക്കുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാൽ അവർക്ക് ദേശീയ ബോർഡിന്റെയും ഐ.സി.സിയുടെയും അനുമതി ആവശ്യമാണ്. ഉസ്മാൻ ഖ്വാജക്കെതിരായ നടപടി ശാസനയിൽ ഒതുങ്ങിയേക്കില്ലെന്നാണ് റിപ്പോർട്ട്. സസ്പെൻഷനോ കനത്തപിഴയോ ചുമത്തിയേക്കാം.
അതേസമയം, പെർത്ത് ടെസ്റ്റിന് മുമ്പ് വീഡിയോയിൽ താൻ പറഞ്ഞ കാര്യം ഖ്വാജ ആവർത്തിച്ചു. ‘എല്ലാ ജീവനും തുല്യമാണ്, സ്വാതന്ത്ര്യം മനുഷ്യാവകാശമാണ്’ എന്ന വാചകമായിരുന്ന ഷൂവിൽ എഴുതിയിരുന്നത്.
"ഷൂവിൽ ഞാൻ കുറിച്ചത് രാഷ്ട്രീയ പ്രസ്താവനയല്ല. ഞാൻ പക്ഷം പിടിക്കുകയുമല്ല. എന്നെ സംബന്ധിച്ച് എല്ലാ മനുഷ്യ ജീവനും തുല്യമാണ്. ഒരു ജൂതന്റെ ജീവിതം ഒരു മുസ്‍ലിം ജീവിതത്തിനും ഒരു ഹിന്ദു ജീവിതത്തിനുമെല്ലാം തുല്യമാണ്. ഞാൻ സംസാരിക്കുന്നത് ശബ്ദമില്ലാത്തവർക്ക് വേണ്ടിയാണ്. ഇക്കാര്യം പറയാനുള്ള അവകാശത്തിന് വേണ്ടി ഞാൻ പോരാടും."- എന്നായിരുന്നു വിഡോയോയിൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.