വയനാട്ടിലെ നരഭോജിക്കടുവക്ക് പേരിട്ടു; കഴിക്കാൻ അഞ്ചു കിലോ പോത്തിറച്ചി
text_fieldsതൃശൂർ: വയനാട്ടിലെ നരഭോജിക്കടുവക്ക് മൃഗശാല അധികൃതർ രുദ്ര എന്ന് പേരിട്ടു. വയനാട്ടിൽ നിന്ന് പിടികൂടി പുത്തൂർ സുവോളജിക്കൽ പാർക്കിൽ പാർപ്പിച്ചിരിക്കുകയാണ് കടുവയെ. ശരീരത്തിൽ ഉണ്ടായിരുന്ന മുറിവ് ശസ്ത്രക്രിയയിലൂടെ ശരിയാക്കി തുന്നിക്കെട്ടി. രുദ്രന്റെ ശരീരത്തിലുണ്ടായിരുന്ന എട്ടു സെ.മി ആഴത്തിലുള്ള മുറിവാണ് തുന്നിക്കെട്ടിയത്. വലതു കൈയിലെ മുറിവിലും മരുന്ന് വെച്ചു. മരുന്ന്കൊടുത്ത് മയക്കിയായിരുന്നു ശസ്ത്രക്രിയ. കടുവയുടെ മുഖത്തെ മുറിവ് നേരത്തേ തുന്നിക്കെട്ടിയിരുന്നു.
ശസ്ത്രക്രിയയുടെ മയക്കം കഴിഞ്ഞ് ഉണർന്ന കടുവക്ക് ഭക്ഷണവും വെള്ളവും കൂട്ടിൽ കരുതിയിരുന്നു. കൂട്ടിൽ വെച്ച അഞ്ചു കിലോ പോത്തിറച്ചി കടുവ പലതവണയായി കഴിച്ചു. വെള്ളവും കുടിച്ചു. മയക്കം വിട്ട കടുവ കൂട്ടിലൂടെ നടക്കാനും തുടങ്ങിയിട്ടുണ്ട്.
വയനാട്ടിലെ വാകേരിയിൽ ക്ഷീര കർഷകനെ കൊന്ന് ഭക്ഷിച്ച കടുവയെ കുടുവെച്ച് പിടിച്ചാണ് പുത്തുരിലെക്ക് എത്തിച്ചത്. മരുന്ന് നൽകാനുള്ള സൗകര്യത്തിനായി സുവോളജിക്കൽ പാർക്കിലെ ഐസൊലേഷൻ കേന്ദ്രത്തിലെ ചെറിയ ക്യൂബിക്കിളിലാണ് കടുവയെ പാർപ്പിച്ചിരിക്കുന്നത്. രുദ്രന് പുറമേ ദുർഗയും വൈഗയും ലിയോയും സുവോളജിക്കൽ പാർക്കിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.