കനത്ത മൂടൽമഞ്ഞ്; ഡൽഹിയിൽ വിമാനസർവീസുകൾ താളംതെറ്റി; വൈകിയത് 30ലധികം വിമാനങ്ങൾ
text_fieldsന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ താളംതെറ്റി. 30ലധികം വിമാനങ്ങളാണ് വൈകിയത്. ഡൽഹിയിൽ ഇറങ്ങേണ്ട നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിടുന്നുമുണ്ട്. സർവീസ് വൈകുന്ന പശ്ചാത്തലത്തിൽ വിമാന കമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശം നൽകി.
ചൊവ്വാഴ്ച രാവിലെയാണ് കനത്ത മൂടൽമഞ്ഞ് ഡൽഹി നഗരത്തിൽ വ്യാപിച്ചത്.ദൂരക്കാഴ്ച കുറഞ്ഞതോടെ വിമാന സർവീസ് ദുഷ്കരമാകുകയായിരുന്നു. തലസ്ഥാനത്തെ താപനില ഏഴ് ഡിഗ്രിയായി കുറഞ്ഞുവെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞു.
ഡൽഹിയിലെ ഇന്ത്യാ ഗേറ്റ്, സരായ് കാലെ ഖാൻ, എയിംസ്, സഫ്ദർജംഗ്, ആനന്ദ് വിഹാർ പ്രദേശങ്ങൾ മഞ്ഞിൽ മുങ്ങി. പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും മൂടൽമഞ്ഞ് പടരുന്നതായി കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട ചിത്രങ്ങളിൽ വ്യക്തമാണ്.
മൂടൽ മഞ്ഞ് നഗരത്തിലെ വാഹന ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. 50 മീറ്ററിൽ താഴെ ദൂരക്കാഴ്ച മാത്രമാണ് വിവിധയിടങ്ങളിലുള്ളത്. ശൈത്യം രൂക്ഷമായതിനെ തുടർന്ന് തലസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.