അധ്യാപകരുടെ ദീർഘകാല അവധിയുടെ പിന്നാമ്പുറം തേടി സർക്കാർ; എട്ടിെൻറ പണി കിട്ടുമെന്ന്..., ഡെപ്യൂട്ടേഷനിലും നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം
text_fieldsകോഴിക്കോട്: അധ്യാപകരുടെ ദീർഘാവധിയുടെ കാരണം തേടാനൊരുങ്ങി സർക്കാർ. അനധികൃതമാണെങ്കിൽ എട്ടിെൻറ പണി കിട്ടുമെന്നാണറിയുന്നത്. ഇതിെൻറ അധ്യാപകരുടെ ദീർഘകാല അവധി അപേക്ഷകൾ വിദ്യാഭ്യാസ വകുപ്പ് വിശദമായി പരിശോധിക്കാൻ തുടങ്ങിയിരിക്കുകയാണ്. ദീർഘാവധിക്കുള്ള കാരണം യഥാർഥമാണോയെന്ന് ജില്ല വിദ്യാഭ്യാസ ഓഫീസർമാർ അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാണ് സർക്കാർ നിർദേശം. ദീർഘാവധിയിൽ പോകുന്ന പലരും പെൻഷൻ സ്വന്തമാക്കാൻ തിരികെ സർവീസിൽ പ്രവേശിക്കുന്നതായുളള ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് നടപടി. ഇത്തരക്കാർ ഫലത്തിൽ സേവനം നൽകാതെ പെൻഷൻ സ്വന്തമാക്കുകയാണ്. ഈ പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്.
പുതിയ സാഹചര്യത്തിൽ, അവധി അപേക്ഷ പ്രഥമാധ്യാപകനും എ.ഇ.ഒ, ഡി.ഇ.ഒ.യും പരിശോധിച്ച് വിദ്യാഭ്യാസ വകുപ്പിലേക്ക് അയയ്ക്കും. അച്ചടക്ക നടപടി നേരിട്ടിരുന്നോ, മുമ്പ് ദീർഘാവധിയെടുത്തിരുന്നോ തുടങ്ങിയവ പരിശോധിച്ച ശേഷമേ അപേക്ഷ പരിഗണിക്കൂ. 2020 ഡിസംബർ 30-ന് പുറത്തിറക്കിയ കേരള സർവീസ് ചട്ടം (കെ.എസ്.ആർ) പുതുക്കിയ മാർഗരേഖ കർശനമായി നടപ്പാക്കാനാണ് തീരുമാനം.
ഇതുപ്രകാരം ഒന്നുമുതൽ അഞ്ചുവർഷം വരെ ശൂന്യാവധി അനുവദിക്കാമെന്നാണ് ചട്ടം. മുൻപ് 20 വർഷം വരെയായിരുന്നു. അവധി ഒരുവർഷത്തേക്കാണെങ്കിലും പകരം ആളെ നിയമിക്കാം. അവധി കാലാവധി കഴിഞ്ഞാൽ അതേ സ്കൂളിൽ തിരിച്ച് പ്രവേശിക്കാനാകണമെന്നില്ല. ജില്ലയിലോ പുറത്തോ ഉള്ള ഒഴിവ് അനുസരിച്ചാകും നിയമിക്കുക. ദീർഘാവധി അവസാനിക്കുമ്പോൾ തിരികെ ജോലിക്ക് ഹാജരായില്ലെങ്കിൽ കെ.എസ്.ആർ. 12 എ ചട്ടം ഒൻപത് 12 സി പ്രകാരം സർവീസിൽനിന്ന് ഒഴിവാക്കാം. അടുത്ത അധ്യയനവർഷം മുതൽ ഇത് കർശനമാക്കാനാണ് സർക്കാർ നീക്കം. ദീർഘാവധി അനുവദിക്കണമെങ്കിൽ ചുരുങ്ങിയത് മൂന്നുമാസം മുൻപ് അപേക്ഷിക്കണം. അടുത്ത അധ്യയനവർഷത്തേക്ക് നിലവിൽ നിരവധി അപേക്ഷകൾ ലഭിച്ചിരിക്കയാണ്.
ഇതിനു പുറമെ, അധ്യാപകരുടെ ഡെപ്യൂട്ടേഷനിലും നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം. ഒരു വർഷത്തേക്കാണ് ഡെപ്യൂട്ടേഷൻ സാധാരണ അനുവദിക്കാറുള്ളത്. ഇത്, അഞ്ചുവർഷംവരെ നീളാം. ഇക്കാര്യത്തിൽ സർക്കാരെന്നോ എയ്ഡഡ് എന്നോ വ്യത്യാസമില്ല. ഡയറ്റ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, സമഗ്രശിക്ഷാ അഭിയാൻ, സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ (എസ്.സി.ഇ.ആർ.ടി.), സാക്ഷരതാ മിഷൻ തുടങ്ങിയവയിലേക്കാണ് അധികം പേരും ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നത്. ഇവരിൽ ഏറെയും സംഘടനാ രംഗത്തുള്ളവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.