Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right24 മണിക്കൂറിനിടെ 743...

24 മണിക്കൂറിനിടെ 743 പേർക്ക് കോവിഡ്; ഏഴ് മരണം; മൂന്ന് മരണം കേരളത്തിൽ

text_fields
bookmark_border
covid 19
cancel

ന്യൂഡൽ​ഹി; രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 743 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ് ദിവസം ഇത് 797 ആയിരുന്നു. നിലവിൽ 3997 കോവിഡ് രോ​ഗികളാണ് രാജ്യത്തുള്ളത്.

ഏഴ് പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ മൂന്നും കേരളത്തിലാണ്. കർണാടകയിൽ രണ്ട് പേരും ഛത്തീസ്​ഗഡ്, തമിഴ്നാട് എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തിരുന്നു. ഡിസംബർ 5വരെ ഇരട്ട അക്കത്തിലായിരുന്നു കോവിഡ് കേസുകൾ പിന്നീട് ക്രമാതീതമായി ഉയരുകയായിരുന്നു.

2020ലായിരുന്നു കോവിഡ് രാജ്യത്ത് സ്ഥിരീകരിച്ചത്. നാലു വർഷത്തിനിടെ 4.5 കോടിയാളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 5.3 ലക്ഷം പേരാണ് രോ​ഗം മൂലം മരണപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid JN1Covid In KeralaCovid-19
News Summary - 743 covid cases reporter in 24 hours; 7 deaths reported
Next Story