വിവാഹേതര ബന്ധമെന്ന് സംശയം; ഭാര്യയെയും മൂന്ന് മക്കളെയും കൊന്ന് 34കാരൻ
text_fieldsബിലാസ്പൂർ: ഭാര്യയെയും അഞ്ചും നാലും രണ്ടും വയസ്സും മാത്രം പ്രായമുള്ള പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി 34കാരൻ. ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഭർത്താവിന്‍റെ ക്രൂരത.
ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിലെ ഹിർറി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ ഭർത്താവ് ഉമേന്ദ്ര കെവാത്ത് എന്നയാൾ പിടിയിലായെന്ന് ബിലാസ്പൂർ പൊലീസ് സൂപ്രണ്ട് സന്തോഷ് സിങ് പറഞ്ഞു.
ഭാര്യയെയും മക്കളെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. പൊലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ്.
ബലാത്സംഗശ്രമം പരാജയപ്പെട്ടതിന്റെ അമർഷം; ആറ് വയസുകാരിയുടെ തലയടിച്ച് തകർത്തു; വെള്ളത്തിൽ മുക്കിക്കൊന്നു
ലഖ്നോ: ബലാത്സംഗ ശ്രമം പരാജയപ്പെട്ട അമർഷത്തിൽ ആറ് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി വാച്ച്മാൻ. ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലെ എത്മദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ സംഭവത്തിൽ വാച്ച്മാനായ രാജ്‌വീർ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുകൊണ്ട് കുട്ടിയുടെ തലയിലടിച്ച ശേഷം വാട്ടർ ടാങ്കിലെ വെള്ളത്തിൽ മുക്കിയാണ് കൊല നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.