പവിത്രമായ കർമത്തിന് ദൈവം എന്നെ തെരഞ്ഞെടുത്തിരിക്കുന്നു; ജീവിതത്തിലാദ്യമായി ഞാൻ വികാരാധീനനാകുന്നു -രാമപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ സന്ദേശം
text_fieldsന്യൂഡൽഹി: ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് തയാറെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേർച്ചകളും യാഗങ്ങളും ഉൾപ്പെടെ 11 ദിവസത്തെ ആചാരങ്ങൾക്ക് തുടക്കമിട്ടു. രാജ്യത്തിന് നൽകിയ പ്രത്യേക സന്ദേശത്തിൽ, വികാരാധീനനും അമിതഭാരവും അനുഭവപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
'ഞാൻ വികാരാധീനനാണ്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇത്തരം വികാരങ്ങൾ അനുഭവിക്കുന്നത്'.-എന്നായിരുന്നു ഇതു സംബന്ധിച്ച് മോദി എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത 10 മിനിറ്റ് ഓഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ വിഗ്രഹം സ്ഥാപിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. 'ചരിത്രപരവും പവിത്രവുമായ നിമിഷത്തിന് എല്ലാ ഇന്ത്യക്കാരുടെയും പ്രതിനിധിയായി ദൈവം എന്നെ തെരഞ്ഞെടുത്തിരിക്കുകയാണ്. അതിനു തയാറെടുപ്പിനായി വിശുദ്ധ ഗ്രന്ഥങ്ങളിൽ അനുശാസിക്കുന്ന കർശനമായ സന്യാസിമാരുടെ മാർഗ നിർേദശങ്ങൾ പാലിക്കും.'-മോദി പറഞ്ഞു.
അതിനായി 11 ദിവസത്തെ വ്രതം തുടങ്ങുന്ന ദിവസം സ്വാമി വിവേകാനന്ദന്റെ ജൻമദിനം കൂടിയായത് യാദൃശ്ചികമാണെന്നും മോദി സൂചിപ്പിച്ചു. ഛത്രപതി ശിവജിയുടെ അമ്മ ജിജാബായിയുടെ ജന്മവാർഷികവും അദ്ദേഹം ഉദ്ധരിച്ചു. സ്വന്തം അമ്മയെയും അനുസ്മരിച്ചു. തന്റെ നമോ ആപ്പിലൂടെ തന്നെ ബന്ധപ്പെടാൻ ഇന്ത്യക്കാരോട് പ്രധാനമന്ത്രി അഭ്യർഥിക്കുകയും അവരുടെ അനുഗ്രഹം തേടുകയും ചെയ്തു.
കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി എന്നിവർ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചിരുന്നു. ഇടതുപക്ഷവും തൃണമൂൽ കോൺഗ്രസും ചടങ്ങ് ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.