അൺലിമിറ്റഡ് 5ജി ഡാറ്റ ആസ്വദിക്കുന്നുണ്ടോ..? മുട്ടൻ പണിയുമായി ജിയോയും എയർടെലും
text_fieldsഒരു വർഷത്തോളമായി 4G നിരക്കിൽ അൺലിമിറ്റഡ് 5ജി ഡാറ്റ നൽകി വരിക്കാരെ ആവേശം കൊള്ളിച്ചുവരികയാണ് റിലയൻസ് ജിയോയും ഭാരതി എയർടെലും. 4ജി ഫോണുകൾ ഉപയോഗിച്ചിരുന്നവരിൽ പലരും ഇക്കാരണം കൊണ്ട് 5ജി ഫോണുകളിലേക്ക് മാറിയിരുന്നു. എന്നാൽ 5ജിയുടെ ഈ ഹണിമൂൺ ഘട്ടം അവസാനിക്കുകയാണ്. കോംപ്ലിമെന്ററി 5G സേവനങ്ങളുടെ യുഗം അതിന്റെ സമാപനത്തിലേക്ക് അടുക്കുകയാണ്.
2024 പകുതിയോടെ എയർടെലും ജിയോയും 5ജി സേവനങ്ങൾക്ക് ചാർജീടാക്കാൻ തുടങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. രണ്ട് കമ്പനികളും പ്രീമിയം ഉപഭോക്താക്കൾക്കുള്ള അൺലിമിറ്റഡ് 5G ഡാറ്റ ഓഫറുകൾ നിർത്തലാക്കുമെന്നും 4ജി പ്ലാനുകളേക്കാൾ അഞ്ച് മുതൽ പത്ത് ശതമാനം കൂടുതൽ തുക ഈടാക്കിയുള്ള 5ജി പ്ലാനുകൾ അന്ന് അവതരിപ്പിക്കുമെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
5G-യിലെ കൂടുതൽ നിക്ഷേപങ്ങൾക്കും ഉയർന്ന ഉപഭോക്തൃ ഏറ്റെടുക്കൽ ചെലവുകൾക്കുമിടയിൽ ഇറക്കിയ മൂലധനത്തിൽ നിന്നുള്ള വരുമാനം മെച്ചപ്പെടുത്തുന്നതിനായി 2024 സെപ്റ്റംബർ പാദത്തിൽ രണ്ട് ടെലികോം ഓപ്പറേറ്റർമാരും മൊബൈൽ താരിഫുകൾ 20 ശതമാനം എങ്കിലും ഉയർത്തുമെന്ന് വ്യവസായ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇന്ത്യൻ വിപണിയിലെ മറ്റ് രണ്ട് ടെലികോം കമ്പനികളായ വോഡഫോൺ ഐഡിയയും (Vi) സർക്കാർ ഉടമസ്ഥതയിലുള്ള BSNL ഉം നിലവിൽ 5G സേവനങ്ങൾ അവതരിപ്പിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.