കശ്മീരിൽ മഞ്ഞില്ലാ ശൈത്യം
text_fieldsകശ്മീരിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഗുൽമർഗ്. ശൈത്യകാലത്തെ മഞ്ഞുമഴയും മറ്റുമാണ് ഗുൽമർഗിന്റെ ഏറ്റവും വലിയ ആകർഷണം. ഈ മഞ്ഞനുഭവങ്ങൾ നുകരാനായി എല്ലാ വർഷം ജനുവരി മാസവും ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെയെത്താറുള്ളത്. കഴിഞ്ഞവർഷം മാത്രം ലക്ഷംപേർ ഗുൽമർഗിലെത്തിയെന്നാണ് ഒൗദ്യോഗിക കണക്ക്. എന്നാൽ, ഇക്കുറി ആകെ വന്നത് നാൽപതിനായിരത്തിൽ താഴെ ആളുകൾ മാത്രം. കാരണം ഏറെ ലളിതമാണ്: മുൻവർഷങ്ങളിലേതുപോലെ ഇക്കുറി ഗുൽമർഗിൽ മഞ്ഞുപെയ്യുന്നില്ല!
കേവലം വിനോദസഞ്ചാര മേഖലയിൽ മാത്രമല്ല ഇതുമൂലം നഷ്ടം സംഭവിച്ചിരിക്കുന്നത്. മൊത്തം കശ്മീരിന്റെ കാലാവസ്ഥയിൽ ഏറെ നിർണായകമാണ് ജനുവരിയിലെ മഞ്ഞുമഴകൾ.
മേഖലയിലെ കൃഷിയെയും മറ്റും കാലാവസ്ഥാമാറ്റം നേരിട്ട് ബാധിക്കും; നദികളുടെയും അരുവികളുടെയും ഒഴുക്ക് നിലക്കും. അത് പലസ്ഥലങ്ങളിലും വരൾച്ചക്കും കാരണമാകും. ഗുൽമർഗിൽ മാത്രമല്ല, ജമ്മു-കശ്മീരിലും ലഡാക്കിലുമെല്ലാം ഏതാണ്ട് ഇതുതന്നെയാണ് അവസ്ഥ. സാധാരണ ഡിസംബർ ആദ്യ പകുതിയിലും ജനുവരി മുഴുവനുമാണ് മഞ്ഞുമഴ രേഖപ്പെടുത്തുക. ഇക്കുറി അത് നേരെ പകുതിയായി കുറഞ്ഞു. ഹിമാലയൻ മേഖലയിലെ കാലാവസ്ഥ വ്യതിയാനമാണ് ഈ മാറ്റത്തിന് പിന്നിലെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.