ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരൻ ഇനി ഇലോൺ മസ്കല്ല; പിന്നെ?
text_fieldsന്യൂയോർക്: ടെസ്‍ല സഹസ്ഥാപകൻ ഇലോൺ മസ്കിനെ പിന്തള്ളി മോയറ്റ് ഹെന്നസി ലൂയിസ് വിട്ടന്റെ സി.ഇ.ഒയും ചെയർമാനുമായ ബെർനാർഡ് അർനോൾട്ട് ധനികരുടെ പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തി. ഫോബ്സ് ആണ് കണക്ക് പുറത്തുവിട്ടത്. ഫ്രഞ്ച് ശതകോടീശ്വരനായ ലൂയിസ് വിട്ടന്റെയും കുടുംബത്തിന്റെയും സമ്പത്ത് 23.6 ബില്യൺ ഡോളർ വർധിച്ച് 207.6 ബില്യൺ ഡോളറിലെത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.
204.7 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി. മുൻ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം ഇടിവുണ്ട് മസ്കിന്റെ ആസ്തിയിൽ. അതായത് 18 ബില്യൺ ഡോളർ. സമ്പത്ത് കാര്യത്തിൽ ആദ്യസ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു ഇരുശതകോടീശ്വരൻമാരും തമ്മിൽ.
ഫോബ്സ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ആദ്യ 10 സ്ഥാനങ്ങളിലുള്ള ശതകോടീശ്വരൻമാരും അവരുടെ ആസ്തിയും.
1. ബെർണാഡ് അർനോൾട്ടും കുടുംബവും(207.6 ബില്യൺ ഡോളർ)
2. ഇലോൺ മസ്ക്(204.7 ബില്യൺ ഡോളർ)
3. ജെഫ് ബെസോസ്(181.3 ബില്യൺ ഡോളർ)
4. ലാറി എലിസൺ(142.2 ബില്യൺ ഡോളർ)
5. മാർക് സക്കർബർഗ്(139.1 ബില്യൺ ഡോളർ)
6. വാറൻ ബഫറ്റ്(127.2 ബില്യൺ ഡോളർ)
7. ലാറി പേജ്(127.1 ബില്യൺ ഡോളർ)
8. ബിൽ ഗേറ്റ്സ്(122.9 ബില്യൺ ഡോളർ)
9. സെർജി ബ്രിൻ(121.7 ബില്യൺ ഡോളർ)
10. സ്റ്റീവ് ബാൾമർ(118.8 ബില്യൺ ഡോളർ)
അതേസമയം, ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം 199 ബില്യൺ ഡോളർ ആസ്തിയുമായി മസ്ക് തന്നെയാണ് ലോകത്തെ ഏറ്റവും വലിയ പണക്കാരൻ. തൊട്ടുപിന്നിൽ 184 ബില്യൺ ഡോളർ ആസ്തിയുള്ള ജെഫ് ബെസോസ് ആണ്. മൂന്നാംസ്ഥാനത്താണ് 183 ബില്യൺ ഡോളർ ആസ്തിയുള്ള ബെർണാഡ് അർനോൾട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.