കുർമ്പാച്ചിമലയിൽ കുടുങ്ങിയ ബാബുവിന്റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ചു
text_fieldsപാലക്കാട്: മലമ്പുഴ കുർമ്പാച്ചിമലയിൽ കയറി കുടുങ്ങിയ ബാബുവിന്റെ മാതാവിനെയും സഹോദരനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബാബുവിന്റെ മാതാവ് റഷീദ (46), ഇളയ സഹോദരൻ ഷാജി (23) എന്നിവരാണ് മരിച്ചത്. പാലക്കാടിനും കൊട്ടേക്കാടിനുമിടയിൽ കടുക്കാംകുന്നം റെയിൽവേ ട്രാക്കിലായിരുന്നു മൃതദേഹം.
തിരുവനന്തപുരം ചെന്നൈ മെയിലിന് മുമ്പിലേക്ക് ഇരുവരും ചാടുകയായിരുന്നത്രേ. സംഭവമറിഞ്ഞ ലോകോ പൈലറ്റ് പൊലീസിനെ അറിയിച്ചു. പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
രണ്ട് വർഷം മുമ്പ് കുർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറിന് ശേഷം ഇന്ത്യൻ സേന എത്തിയാണ് രക്ഷിച്ചത്. വീട്ടിൽ ബാബുവും സഹോദരനും മാതാവും മാത്രമായിരുന്നു താമസം. മലമ്പുഴ മന്തക്കാട് ഭാഗത്ത് വാടകക്ക് താമസിക്കുകയായിരുന്നു കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.