‘മോദി ഒരു ഫാഷിസ്റ്റാണോ’ എന്ന ചോദ്യത്തിന് പക്ഷപാതപരമായ മറുപടിയെന്ന്; ഗൂഗ്ളിന് നോട്ടീസയക്കാൻ കേന്ദ്രം
text_fieldsന്യൂഡൽഹി: ഗൂഗ്ളിന്റെ നിർമിതബുദ്ധി സേവനമായ ജെമിനി പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പക്ഷപാതപരമായ മറുപടി നൽകിയെന്ന് ആരോപണം. സംഭവത്തിൽ ഗൂഗ്ളിന് നോട്ടീസയക്കുന്നത് കേന്ദ്ര സർക്കാറിന്റെ പരിഗണനയിലാണ്.
ജെമിനി നൽകിയ മറുപടി ഐ.ടി നിയമങ്ങളുടെ ലംഘനമാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ചോദ്യത്തിന് ജെമിനി നൽകിയ മറുപടിയുടെ സ്ക്രീൻഷോട്ട് സഹിതം ഒരാൾ എക്സിൽ പോസ്റ്റിട്ടതിനു മറുപടിയാണ് മന്ത്രിയുടെ പ്രതികരണം.
മോദി ഒരു ഫാഷിസ്റ്റാണോ എന്നാണ് ജെമിനിയോട് ചോദിച്ചത്. ഫാഷിസ്റ്റ് എന്ന് ചിലർ വിശേഷിപ്പിച്ച നയങ്ങൾ മോദി നടപ്പാക്കിയതായി ആരോപണമുണ്ട് എന്നായിരുന്നു മറുപടി. ബി.ജെ.പിയുടെ ദേശീയതയിൽ ഊന്നിയ പ്രത്യയശാസ്ത്രം, എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന രീതി, മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ആരോപണമെന്നും മറുപടിയിൽ പറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.