യു.എസ് പൊലീസ് വാഹനമിടിച്ച് ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം; ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തേണ്ടതില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യ
text_fieldsന്യൂഡൽഹി: 23കാരിയായ ഇന്ത്യൻ വിദ്യാർത്ഥിനി ജാഹ്‌നവി കണ്ടുലയെ കൊലപ്പെടുത്തിയ യു.എസിലെ സിയാറ്റിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കുറ്റം ചുമത്തേണ്ടതില്ലെന്ന പ്രോസിക്യൂട്ടറുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി സിയാറ്റിൽ അറ്റോർണി ജനറൽ ഓഫിസിൽ ഹരജി നൽകി. സിയാറ്റില്‍ പൊലീസ് ഓഫിസര്‍ ഡാനിയൽ ഓഡറിന്‍റെ സഹപ്രവർത്തകനായ കെവിൻ ഡേവ് ഓടിച്ച വാഹനമിടിച്ചാണ് ജാഹ്നവി കണ്ടുല കൊല്ലപ്പെട്ടത്.
2023 ജനുവരി 23നാണ് ജാഹ്നവിയെ അമിത വേഗത്തിലെത്തിയ യു.എസ് പൊലീസിന്‍റെ പട്രോളിങ് വാഹനം ഇടിച്ചുതെറിപ്പിച്ചത്. ജാഹ്നവിയുടെ മരണത്തില്‍ പ്രതിയായ സിയാറ്റിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ മതിയായ തെളിവുകളില്ലെന്ന് പ്രോസിക്യൂട്ടർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അപകടം നടന്ന ശേഷം മരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ ഓഫിസര്‍ ഡാനിയല്‍ ഓഡറര്‍ ചിരിക്കുന്നതായി സിയാറ്റില്‍ പൊലീസ് പുറത്തുവിട്ട വീഡിയോയിൽ വ്യക്തമായിരുന്നു.
അവള്‍ മരിച്ചു എന്നു പറഞ്ഞ് പൊലീസ് ഓഫിസർ ഡാനിയൽ പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഇത് വൻ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മിസ് കണ്ടുലയ്ക്കും കുടുംബത്തിനും നീതി ഉറപ്പാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും സിയാറ്റിൽ പോലീസ് അന്വേഷണം പൂർത്തിയാക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ആന്ധ്രപ്രദേശിലെ കർണൂൽ സ്വദേശിനിയാണ് ജാഹ്നവി കണ്ടുല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.