ഇനി മത്സരം ഗൂഗിളിനോട്; ‘ജിമെയിലി’ന് ബദൽ ആപ്പുമായി ഇലോൺ മസ്ക്
text_fieldsഗൂഗിളിന്റെ സ്വന്തം ഇമെിൽ സേവനമായ ജിമെയിലിനിട്ട് പണി കൊടുക്കാനൊരുങ്ങുകയാണ് ടെസ്‍ല സ്ഥാപകനും ലോകകോടീശ്വരനുമായ ഇലോൺ മസ്ക്. ‘എക്സ്മെയിൽ’ (Xmail) എന്ന പേരിൽ പുതിയ ഇമെയിൽ സേവനം ഉടൻ ആരംഭിക്കാൻ പോകുന്നതായി ഇലോൺ മസ്ക് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
എക്‌സിന്റെ (ട്വിറ്റർ) സെക്യൂരിറ്റി എഞ്ചിനീയറിങ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ നഥാൻ മക്‌ഗ്രാഡി എക്സ്മെയിൽ സേവനം എന്ന് വരുമെന്ന ? ചോദ്യവുമായി എത്തിയിരുന്നു. അതിന് മറുപടിയായിട്ടാണ് മസ്ക് ഉടൻ വരുമെന്ന് പറഞ്ഞത്. എക്സ് ആപ്പുമായി ബന്ധിപ്പിച്ചാകും എക്സ്മെയിൽ പ്രവർത്തിക്കുക. എക്സിന്റെ കീഴിലുള്ള എ.ഐ സംവിധാനവും മസ്കിന്റെ മെയിൽ ആപ്പിലുണ്ടായേക്കും.
അതേസമയം ജിമെയിലിന്റെ പ്രവർത്തനം ഗൂഗിൾ നിർത്താൻ പോവുകയാണെന്ന കിംവദന്തി കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, അത് നിഷേധിച്ച് ഗൂഗിൾ തന്നെ പിന്നീട് രംഗത്തുവന്നു. അതിനിടയിലാണ് മസ്കിന്റെ ‘എക്സ്മെയിൽ’ പ്രഖ്യാപനം വരുന്നത്.
ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ആഗോളതലത്തിൽ 1.8 ബില്യണിലധികം സജീവ ഉപയോക്താക്കളാണ് ലോകമെമ്പാടുമായി ജിമെയിലിനുള്ളത്. എന്നാൽ, ‘2024 ആഗസ്റ്റ് ഒന്ന് മുതൽ ജിമെയിൽ ഔദ്യോഗികമായി അസ്തമിക്കും’-എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പ്രചാരണം വന്നതോടെ മസ്ക് എക്സ്മെയിൽ പ്രഖ്യാപനം നടത്തുകയായിരുന്നു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.