Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസിൽ വനിതകൾക്ക്...

കോൺഗ്രസിൽ വനിതകൾക്ക് സ്ഥാനമില്ല; ബി.ജെ.പിയിൽ അതല്ല സ്ഥിതി -പാർട്ടി വിട്ട മുൻ എം.എൽ.എ

text_fields
bookmark_border
കോൺഗ്രസിൽ വനിതകൾക്ക് സ്ഥാനമില്ല; ബി.ജെ.പിയിൽ അതല്ല സ്ഥിതി -പാർട്ടി വിട്ട മുൻ എം.എൽ.എ
cancel

ചെന്നൈ: ഫെബ്രുവരി 24നാണ് കോൺഗ്രസ് മുൻ എം.എൽ.എയായിരുന്ന എസ്. വിജയധരണി ബി.ജെ.പിയിൽ ചേർന്നത്. നേതൃതലങ്ങളിലേക്ക് ഉയർന്നു വന്നാൽ പോലും സ്ത്രീകൾക്ക് കോൺഗ്രസിൽ അർഹമായ ​അംഗീകാരം ലഭിക്കാറില്ലെന്ന് വിജയധരണി വിമർശിച്ചു.

''കോൺഗ്രസിൽ സ്ത്രീകൾക്ക് പ്രത്യേക സ്ഥാനമൊന്നുമില്ല. കഴിഞ്ഞ 14 വർഷമായി ഞാനൊഴികെ മറ്റൊരു സ്ത്രീക്കും എം.എൽ.എ പദവി ലഭിച്ചിട്ടില്ല. നിർഭാഗ്യവശാൽ അവർക്ക് എന്നെ പോലും ആ പദവിയിൽ നിലനിർത്താൻ സാധിച്ചില്ല. അങ്ങനെയാണ് ആ പാർട്ടിയുടെ പ്രവർത്തനം.''-വിജയധരണി ആരോപിച്ചു.

സ്ത്രീകൾ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുമ്പോൾ ഒരുപാട് വെല്ലുവിളികൾ നേരിടും. പാർട്ടിയിൽ ചേർന്ന് 37 വർഷത്തിനു ശേഷമാണ് താൻ രാജിവെക്കുന്നതെന്നും അവർ പറഞ്ഞു. പകരമായി ഒന്നും ആഗ്രഹിക്കാതെ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചയാളാണ് താൻ. സ്ത്രീകൾക്ക് നേതൃസ്ഥാനം നൽകില്ലെന്നത് മോശം പ്രവണതയാണ്. എന്നാൽ ബി.​ജെ.പിയിൽ സ്ഥിതി വ്യത്യസ്തമാണ്. സ്ത്രീകളുടെ നേതൃപാടവത്തെ കുറിച്ച് അവർക്ക് നന്നായി അറിയാം. അതാണ് പാർട്ടി വിടാനുണ്ടായ സാഹചര്യമെന്നും വിജയധരണി വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPS Vijayadharani
News Summary - No platform for women in the Congress Ex-party leader who joined BJP
Next Story