ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി; മെറ്റ പ്ലാറ്റ്ഫോമുകൾ പ്രവർത്തനരഹിതം
text_fieldsമെറ്റയുടെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പ്രവർത്തനരഹിതമായി. ആഗോളതലത്തിൽ ഫോണുകളിലും കമ്പ്യൂട്ടറുകളിലും അക്കൗണ്ടുകൾ ലോഗ് ഔട്ടായി. മെസഞ്ചർ, ത്രെഡ്സ് എന്നിവയും നിശ്ചലമായി.
ഉപഭോക്താക്കൾക്ക് അക്കൗണ്ടുകൾ ലോഗ് ഇൻ ചെയ്ത് കയറാനാകുന്നില്ല. പുതിയ പോസ്റ്റുകളൊന്നും അക്കൗണ്ടുകളിൽ ലോഡ് ആകുന്നില്ല. തകരാറിന് പിന്നിലെ കാരണമെന്താണെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല. അതേസമയം, instagramdown, facebookdown എന്നീ ഹാഷ്ടാഗുകൾ എക്സിൽ ട്രെൻഡിങ്ങായി.
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നിലച്ചതോടെ എക്സിൽ ട്രോളുകളും നിറയുകയാണ്. രാത്രി എട്ടരയോടെയാണ് മെറ്റയുടെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ പ്രവർത്തനരഹിതമായത്. സെഷൻ സമയപരിധി കഴിഞ്ഞു, വീണ്ടും ലോഗിൻ ചെയ്യൂവെന്നാണ് ഫേസ്ബുക്കിൽ കാണിക്കുന്നത്. സാമൂഹമാധ്യമങ്ങളിലെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്ലാറ്റ്‌ഫോമായ ഡൗണ്‍ ഡിറ്റക്ടറില്‍ പതിനായിരക്കണക്കിന് പേരാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പ്രശ്‌നങ്ങളുള്ളതായി റിപ്പോര്‍ട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.