വാട്സ്ആപ്പിൽ ‘സ്ക്രീൻഷോട്ട് നിരോധനം’; പുതിയ പ്രൈവസി ഫീച്ചർ ഉടൻ
text_fieldsപുതിയ പ്രൈവസി ഫീച്ചറുമായി എത്താൻ പോവുകയാണ് വാട്സ്ആപ്പ്. ഇനി മുതൽ ആപ്പിൽ സ്ക്രീൻഷോട്ട് പകർത്താൻ കഴിയില്ല. പേടിക്കേണ്ട, മറ്റുള്ളവരുടെ പ്രൊഫൈലിൽ കയറിയുള്ള സ്ക്രീൻഷോട്ട് എടുക്കലിനാണ് നിയന്ത്രണം.
ഉപയോക്താക്കളുടെ സ്വകാര്യത മുൻ നിർത്തിയാണ് ഈ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. വാട്സ്ആപ്പിൽ നിങ്ങൾ അപ്ലോഡ് ചെയ്യുന്ന പ്രൊഫൈൽ ചിത്രങ്ങൾ ഇനി മറ്റൊരാൾക്ക് സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല.
ഈ ഫീച്ചർ നിലവിൽ ആൻഡ്രോയിഡിന്റെ ചില ബീറ്റാ വേർഷനുകളിൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ ഐഫോണിൽ ഇതുവരെയും എത്തിയിട്ടില്ല. ഉടൻ തന്നെ ഐഫോണിലും ഫീച്ചർ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ ഫീച്ചർ വേണമെങ്കിൽ ഉപയോക്താക്കൾക്ക് ഓഫ് ചെയ്യാനുള്ള ഓപ്ഷനും വാട്സ്ആപ്പ് നൽകിയേക്കും. ഫീച്ചർ ഓൺ ചെയ്തിരിക്കുന്ന പ്രൊഫൈലിൽ പോയി സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിച്ചാൽ, 'കാന്റ് ടെയ്ക്ക് എ സ്ക്രീൻ ഷോട്ട് ഡ്യൂ ടു ആപ്പ് റെസ്ട്രിക്ഷൻ' എന്നായിരിക്കും സന്ദേശം വരിക.
ഫേസ്ബുക്കിൽ നേരത്തെ തന്നെ ഈ ഫീച്ചറുണ്ട്. ഫേസ്ബുക്കിൽ ലോക്ക് ചെയ്തിരിക്കുന്ന പ്രൊഫൈൽ ചിത്രങ്ങൾ ആർക്കും സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കില്ല. ഇൻസ്റ്റഗ്രാമിലും ഇതേ ഫീച്ചറുണ്ട്. അതിലെ പ്രൈവറ്റ് അക്കൗണ്ടുകളിലെ ചിത്രങ്ങൾ അനുവാദമുള്ളവർക്ക് മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.