deeKart കേരളത്തിന്‍റെ സ്വന്തം ഓൺലൈൻ കട
text_fieldsവൻകിട കുത്തകകൾ വാഴുന്ന ഓൺലൈൻ ഷോപ്പിങ് മേഖലയിൽ കേരളത്തിൽനിന്നുള്ള താരോദയമാണ് ഡീകാർട്ട് (deekart) ഓൺലൈൻ ഷോപ്പിങ് ആപ്. കണ്ണൂരിലെ യുവസംരംഭകൻ കെ. സുഗീഷ് കുമാറിെൻറ നേതൃത്വത്തിലുള്ള ഡീകാർട്ട് മലയാളിയുടെ ഷോപ്പിങ് ആവശ്യങ്ങൾ പൂർണമായും നിറവേറ്റുന്ന ഓൺലൈൻ ഇടമാണ്. ബ്രാൻഡഡ് കമ്പനികളുടെ ഇലക്ട്രോണിക്സ് ഉപകരണം മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ ഡീകാർട്ടിൽ ലഭ്യമാണ്.
ഡീകെ വേൾഡ് (deekey world) എന്ന ബ്രാൻഡ് നെയിമിൽ ഇലക്ട്രോണിക് ഉൽപന്നങ്ങൾ നിർമിച്ചാണ് സുഗീഷ്കുമാറിന്റെ ബിസിനസ് പ്രവേശം. ആദ്യ ഉൽപന്നം സ്മാർട്ട് എൽ.ഇ.ഡി ടി.വി 2020 മാർച്ചിൽ പുറത്തിറങ്ങി. തൊട്ടുപിന്നാലെയെത്തിയ കോവിഡ് മഹാമാരി മറ്റു കമ്പനികളെ പോലെ ഡീകെ വേൾഡിനെയും ബാധിച്ചു. ഉൽപാദനവും വിപണനവും തടസ്സപ്പെട്ടു. പുതുസംരംഭകനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു അത്. എന്നാൽ, പകച്ചുനിൽക്കുന്നതിന് പകരം പുതിയ സാധ്യതകൾ തേടാനായിരുന്നു തീരുമാനം. അങ്ങനെ ഡീകെ വേൾഡ് ഡീകാർട്ട് എന്ന ഓൺലൈൻ ഷോപ്പിങ് ആപ് ആയി മാറി.
20,000ലേറെ ഇനം ഉൽപന്നങ്ങൾ ഡീകാർട്ടിൽ ലഭ്യമാണ്. മുൻനിര കമ്പനികളുടെ ഗൃഹോപകരണങ്ങളും മൊബൈൽ, ലാപ്ടോപ്പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ഫാഷൻ വസ്ത്രങ്ങളും ഉൾപ്പെടും. ഉൽപന്നങ്ങളുടെ ഗുണമേന്മയും വിശദാംശങ്ങൾ മനസ്സിലാക്കി സന്തോഷകരമായ ഷോപ്പിങ് അനുഭവം നൽകുന്നതാണ് ഡീകാർട്ട് ഷോപ്പിങ് ആപ്.
ഓൺലൈൻ ഷോപ്പിങ് രംഗത്ത് പുതിയ സൗകര്യങ്ങൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. വീടിനടുത്തുള്ള കടകളിൽനിന്നുള്ള സാധനങ്ങൾ ഡെലിവറി ചാർജ് ഇല്ലാതെ ഡീകാർട്ട് വഴി വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ആപ്പിൽ ലൊക്കേഷൻ നൽകിയാൽ അടുത്തുള്ള പ്രധാന കടകൾ കാണാം. പഴം, പച്ചക്കറി ഉൾപ്പെടെ ഓർഡർ ചെയ്താൽ ഡീകാർട്ടിെൻറ ഡെലിവറി ബോയ്സ് വീട്ടിലെത്തിക്കും. ഇതിനായി എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റി/കോർപറേഷനുകളിലും ഡെലിവറി ഫ്രാഞ്ചൈസികളൊരുക്കും. 126 ഇടങ്ങളിൽ സേവനം ലഭ്യമാകും. അഞ്ചരക്കണ്ടിയിലാണ് കോർപറേറ്റ് ഓഫിസ്.
വിജയവഴിയെക്കുറിച്ച് സുഗീഷ് കുമാർ
കുത്തകകൾ വാഴുന്ന മേഖലയിൽ പുതിയ സംരംഭം വെല്ലുവിളിയല്ലേ?
വലിയ സാധ്യതകൾ ഉറപ്പിച്ചുതന്നെയാണ് ഈ രംഗത്തേക്ക് വരുന്നത്. ഉപഭോക്താവിന് വിലയാണ് മുഖ്യപ്രശ്നം. വൻകിടക്കാർ നൽകുന്നതിനെക്കാൾ വിലക്കുറവിൽ ബ്രാൻഡഡ് ഉൽപന്നങ്ങൾ നൽകാൻ ഡീകാർട്ടിന് കഴിയും. വേഗത്തിൽ ഡെലിവറി, വിൽപനാനന്തര സേവനം ഇവയെല്ലാം പ്രഫഷനൽ മികവോടെ നിറവേറ്റാനുള്ള സംവിധാനവുമുണ്ട്.
മറ്റുള്ളവയിൽനിന്ന് ഡീകാർട്ടിെൻറ പ്രത്യേകത?
വിലക്കുറവ്. എം.ഒ.പി ലംഘിക്കാതെ നല്ല വിലക്കുറവിൽ ഉൽപന്നങ്ങൾ വാങ്ങാം. വ്യാപാരികളോട് ചേർന്നുനിന്നാണ് പ്രവർത്തനം. ലോക്ഡൗണിൽ കടകൾ അടഞ്ഞപ്പോൾ ഐക്യദാർഢ്യമായി ഡീകാർട്ട് മൊബൈൽ, ഇലക്ട്രോണിക്സ് ഇനങ്ങളുെട വിൽപന നിർത്തി. വളരെ കുറഞ്ഞ ശതമാനം കമീഷൻ മാത്രമേ ഡീകാർട്ട് കടകളിൽനിന്ന് ഈടാക്കുന്നുള്ളൂ.
അടുത്ത പദ്ധതി
തൊട്ടടുത്ത കടയിൽനിന്നുള്ള നിത്യോപയോഗ സാധനങ്ങൾ വീട്ടിലിരുന്ന് വാങ്ങാനുള്ള സൗകര്യം ഉടൻ ലഭ്യമാക്കും. നാട്ടിൻപുറത്തെ ചെറുകിടക്കാരെ ഓൺലൈൻ ഷോപ്പിങ്ങിെൻറ ഭാഗമാക്കി സംരക്ഷിക്കുന്ന സംവിധാനമാണത്. ഈ കാര്യത്തിൽ വ്യാപാരികളുടെ പിന്തുണ പ്രതീക്ഷിക്കുന്നു. ഗ്രാമീണ മേഖലകളിൽ വേഗത്തിലുള്ള സേവനമാണ് ഊന്നൽ നൽകുന്ന മറ്റൊന്ന്. വൻകിട ആപ്പുകളുടെ സേവനം നഗരങ്ങളിൽ പരിമിതമാണ്.
ഗ്രാമങ്ങളിൽ വേഗത്തിലുള്ള ഡെലിവറി എങ്ങനെ?
പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷൻ പരിധികളിൽ സ്വന്തം ഡെലിവറി ഫ്രാഞ്ചൈസികൾ ഒരുക്കുന്നുണ്ട്. ഡെലിവറി സേവനങ്ങൾ കുറ്റമറ്റതാക്കാൻ 14 ജില്ലകളിലും 77 താലൂക്കുകളിലും പ്രമോട്ടർമാരുണ്ട്.
ഭാവി സാധ്യത?
ഓൺലൈൻ ഷോപ്പിങ് മേഖലയിൽ പത്തോ ഇരുപതോ വർഷംകൊണ്ട് ഉണ്ടാകേണ്ട കുതിപ്പ് കോവിഡ് കാലത്ത് മാസങ്ങൾകൊണ്ട് ഉണ്ടായിക്കഴിഞ്ഞു. മൊബൈൽ കണക്ടിവിറ്റി സൗകര്യം മെച്ചപ്പെടുേമ്പാൾ അത് ഇനിയും കൂടും. നാട്ടിൻപുറത്തുകാർക്ക് ഓൺലൈൻ ഷോപ്പിങ് പരിചിതമായി. ആ സാധ്യതയിലേക്ക് മലയാളിയുടെ മനസ്സറിഞ്ഞ് ഇറങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.