ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പേട്ടൽ രാജി വെച്ചു
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പേട്ടൽ രാജി വെച്ചു. രാജിവെക്കുന്നതായി അറിയിച്ച് ആനന്ദി ബെൻ ബി.െജ.പി നേതാക്കൾക്ക് കത്തുനൽകി. രാജിക്കത്ത് കൈപ്പറ്റിയെന്ന് സ്ഥിരീകരിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, പകരം മുഖ്യമന്ത്രിയെ ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡ് തീരുമാനിക്കുമെന്ന് വ്യക്തമാക്കി.
ഉത്തരവാദിത്തങ്ങൾ വിശ്വസിച്ച് ഏൽപിച്ച ബിജെപിയോട് നന്ദിയുണ്ടെന്ന് അവർ പറഞ്ഞു. 75 വയസാകുേമ്പാൾ സ്വയം വിരമിക്കുന്ന പാരമ്പര്യം മുതിർന്ന ബിജെപി നേതാക്കൾക്കുണ്ട് . പുതിയ തലമുറക്ക് ഇത് കൂടുതൽ അവസരം നൽകും. ഇൗ നവംബറിൽ എനിക്കും 75 വയസ് തികയുകയാണ്. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് രണ്ട് മാസം മുമ്പുതന്നെ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പുതുതായി ചുമതല ഏറ്റെടുക്കുന്ന വ്യക്തിക്ക് ജനുവരിയിൽ നടക്കുന്ന വൈബ്രൻറ് ഗുജറാത്ത് സമ്മിറ്റിനും അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനും കൂടുതൽ ശ്രദ്ധിക്കാൻ വേണ്ടിയാണ് നേരത്തെ രാജിവെക്കുന്നതെന്നും ആനന്ദിബെൻ പറഞ്ഞു.
രാജിപ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഫേസ്ബുക്കിലൂെട ആനന്ദിബെൻ രാജി സന്നദ്ധത അറിയിച്ചിരുന്നു. പ്രായം ചൂണ്ടിക്കാട്ടിയാണ് രാജിസന്നദ്ധത അറിയിച്ചത്. തനിക്ക് 75 വയസ് കഴിഞ്ഞെന്നും അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് പുതിയ മുഖം വേണമെന്നും ഫേസ്ബുക് പോസ്റ്റിൽ ആനന്ദിബെൻ പറയുന്നു.
ഗോവധം ആരോപിച്ച് അടുത്തിടെ നാല് ദലിത് യുവാക്കളെ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ ആനന്ദിബെന്നിെൻറ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാർ വിമർശം കേട്ടിരുന്നു. സംവരണം ആവശ്യപ്പെട്ട് പ്രമുഖരായ പേട്ടൽ സമുദായം ഹാർദിക് പേട്ടലിെൻറ നേതൃത്വത്തിൽ പ്രക്ഷോഭത്തിനിറങ്ങിയതും സർക്കാറിന് തലവേദന സൃഷ്ടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.