സ്കൂളില്‍ അറബി ഭാഷാപഠന വിരുദ്ധ ആക്രമണം; മൂന്ന് ശ്രീരാമസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍
text_fieldsമംഗളൂരു: സെന്‍റ് തോമസ് എയ്ഡഡ് ഹയര്‍ പ്രൈമറി സ്കൂളില്‍ അതിക്രമിച്ചുകയറി അറബിഭാഷാപഠനം തടസ്സപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു ശ്രീരാമസേന പ്രവര്‍ത്തകരെ മംഗളൂരു റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. സന്തോഷ്കുമാര്‍ (30), നിതിന്‍ (33), ദിനേശ് (27) എന്നിവരാണ ്അറസ്റ്റിലായത്. ആക്രമികളില്‍ 15 പേര്‍ വിവിധ കേസുകളില്‍ പ്രതികളാണ്. ബലാത്സംഗ കേസില്‍ പോക്സോ നിയമം ചുമത്തപ്പെട്ടയാള്‍വരെ ഇതിലുള്‍പ്പെടും.
മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ എം. ചന്ദ്രശേഖര്‍ അറിയിച്ചു.
ആറ്, ഏഴ് ക്ളാസുകളിലെ 59 കുട്ടികളില്‍ 40 പേരാണ് അറബിക് പ്രത്യേക പഠനത്തിന് എത്തുന്നത്. ഏതാനും വര്‍ഷമായി സ്കൂളില്‍ ജര്‍മന്‍, ഫ്രഞ്ച്, അറബി എന്നീ ഭാഷകള്‍ക്ക് പ്രത്യേക ക്ളാസുകളുണ്ട്. ജര്‍മന്‍, ഫ്രഞ്ച്, ഭാഷകള്‍ ഒഴിവാക്കി അറബിഭാഷാപഠനം നിലനിര്‍ത്തുകയും കരാട്ടേ ഉള്‍പ്പെടുത്തുകയും ചെയ്യണമെന്ന് ഈ അധ്യയനവര്‍ഷം പി.ടി.എ യോഗത്തില്‍ രക്ഷിതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. വെള്ളിയാഴ്ച കരാട്ടേ പരിശീലനം, ശനിയാഴ്പ അറബിഭാഷാപഠനം എന്നിങ്ങനെ ക്രമീകരിച്ചു. ശനിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു സ്കൂളില്‍ ആക്രമണം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.