മംഗളൂരുവില്‍ നിന്ന് ആദ്യ ഹജ്ജ് വിമാനം നാളെ
text_fieldsമംഗളൂരു: ഈ സീസണിലെ ആദ്യ എയര്‍ ഇന്ത്യ ഹജ്ജ് വിമാനം വ്യാഴാഴ്ച മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. രാവിലെ 11.05 നാണ് എ-320 കാറ്റഗറിയില്‍പെട്ട വിമാനം പുറപ്പെടുക. ഹജ്ജിന് പോകുന്നവര്‍ക്കായി പഴയ ടെര്‍മിനല്‍ സജ്ജീകരിച്ചു. നാല് ദിവസം സര്‍വിസ് ഉണ്ടാവും. കഴിഞ്ഞ വര്‍ഷമാണ് ഷാര്‍ജ വഴി മദീനയിലേക്ക് നേരിട്ട് വിമാന സര്‍വിസ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം 670പേരാണ് യാത്രക്കാരായത്. ഇത്തവണ നാലു ദിവസങ്ങളിലായി 600 പേരുണ്ട്.
മംഗളൂരുവില്‍ നിന്ന് 2009 ലാണ് ഹജ്ജ് വിമാന സര്‍വിസ് ആരംഭിച്ചതെന്ന് വഖഫ് കണ്‍സള്‍ട്ടേഷന്‍ കമ്മിറ്റി പ്രസിഡന്‍റ് എസ്.എം. റഷീദ് പറഞ്ഞു. മുംബെയില്‍ നിന്ന് മദീനയിലേക്ക് മാറികയറുന്ന രീതിയിലായിരുന്നു സര്‍വിസ്. പ്രഥമ വര്‍ഷം 675പേര്‍ സൗകര്യം ഉപയോഗപ്പെടുത്തി. ഈ സീസണില്‍ 4477പേരാണ് സംസ്ഥാനത്ത് നിന്ന് ഹജ്ജിന് പോകുന്നത്. ഇവര്‍ മംഗളൂരു, ബംഗളൂരു, ഗോവ, ഹൈദരാബാദ് എന്നീ വിമാന താവളങ്ങള്‍ യാത്രക്കായി ഉപയോഗിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.