Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിലെ അപകടം ;...

മുംബൈയിലെ അപകടം ; രണ്ട്​ മൃതദേഹങ്ങൾ കണ്ടെത്തി

text_fields
bookmark_border
മുംബൈയിലെ അപകടം ; രണ്ട്​ മൃതദേഹങ്ങൾ കണ്ടെത്തി
cancel

മുംബൈ: കനത്ത മഴയിലും പ്രളയത്തിലും മഹാരാഷ്ട്രയിലെ സാവിത്രി നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് 22 പേരെ കാണാതായ സംഭവത്തിൽ രണ്ട്​ പേരുടെ മൃതദേഹം കണ്ടെത്തി. റായ്​ഗഡ്​ ജില്ലാ കലക്​ടറാണ്​ ഇക്കാര്യം അറിയിച്ചത്​. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്​ മഹാഡിലെ മുംബൈ-ഗോവ ദേശീയ പാതയിലെ പാലമാണ് തകര്‍ന്നത്. പാലത്തിന്‍െറ 80 ശതമാനത്തോളം ഭാഗം ഒലിച്ച് പോയതായി റിപ്പോര്‍ട്ടുണ്ട്. ഇന്നലെ അര്‍ധ രാത്രിയോടെയായിരുന്നു അപകടം. മുംബൈയില്‍ നിന്ന് ഗോവയിലേക്കുള്ള പഴയ പാലമാണ് തകര്‍ന്നത്. ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിച്ച പാലമാണിത്. രണ്ട് സ്​റ്റേറ്റ്​ ട്രാൻസ്​പോർട്ട്​ ബസുകളടക്കം നിരവധി വാഹനങ്ങള്‍ ഒഴുകി പോയതായും റിപ്പോര്‍ട്ടുണ്ട്. പാലം തകർന്നതറിയാതെ ഇതു വഴി വന്ന മറ്റു വാഹനങ്ങളും നദിയിൽ വീണിട്ടുണ്ടോയെന്നും പൊലീസ്​ പരിശോധിക്കുന്നുണ്ട്​.

പഴയ പാലം തകര്‍ന്ന ഉടന്‍ തന്നെ പുതിയ പാലത്തിലൂടെയുള്ള ഗതാഗതവും തടസ്സപ്പെട്ടു. എന്നാൽ ഇപ്പോൾ അത്​ പുനസ്​ഥാപിച്ചിട്ടുണ്ട്​. കനത്ത മഴ രക്ഷാപ്രവർത്തനത്തിന്​ തടസ്സം സൃഷ്​ടിക്കുന്നുണ്ട്​.

കാണാതായവരെയും വാഹനങ്ങളും ക​െണ്ടത്താൻ തീരസംരക്ഷണ സേന ചേതക് ഹെലികോപ്ടറും സീ കിങ്ങ് വിമാനവും ഉപയോഗിച്ചാണ്​ തിരച്ചിൽ നടത്തുന്നത്​. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാഫിസിന്‍െറ നേതൃത്വത്തിലാണ്​ ദേശീയ ദുരന്ത നിവാരണ അതോറിറ്റി രക്ഷാപ്രവര്‍ത്തനം നടത്തുന്നത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai bridge accident
Next Story