തൊഴിൽ പ്രശ്നം പരിഹരിക്കാൻ സൗദിയുടെ പൂർണ പിന്തുണ
text_fieldsറിയാദ്: തൊഴിൽ പ്രശ്നത്തിൽ അകപ്പെട്ട തൊഴിലാളികളെ സൗദി സർക്കാറിെൻറ ചെലവിൽ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിങ്. ഗൾഫ് മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സേവന ആനുകൂല്യം ലഭിക്കുന്നതിന് സൗദി സർക്കാറിെൻറ ചെലവിൽ നിയമസഹായം നൽകും. വളരെ ചെറിയ ഒരു വിഭാഗത്തിനാണ് തൊഴിൽ പ്രശ്നം ഉണ്ടായത്. അത് സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ പെരുപ്പിച്ചു കാണിക്കുകയായിരുന്നു ഇത്തരത്തിലുള്ള പ്രചാരണങ്ങളിൽ നിന്ന് മാധ്യമങ്ങൾ വിട്ടു നിൽക്കണമെന്നും തൊഴിലാളകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സൗദി സർക്കാർ സന്നദ്ധമാണെന്ന് സൗദി ഭരണകൂടം അറിയിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു. കമ്പനി മാറാൻ ഉദ്ദേശിക്കുന്നവർക്ക് അതിനുള്ള സൗകര്യം സൗദി സർക്കാർ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
തൊഴിലാളികൾക്ക് നിയമസഹായം ആവശ്യമെങ്കിൽ അഭിഭാഷകരെ ഏർപ്പെടുത്തും. നാട്ടിലേക്ക് പോകുന്നവർക്ക് നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഉണ്ടെങ്കിൽ അത് എംബസി വഴി എത്തിക്കുമെന്ന് ഇന്ത്യൻ അംബാസിഡർ അഹ്മദ് ജാവേദ് അറിയിച്ചു. റിയാദിൽ കേന്ദ്രമന്ത്രിയും സൗദി തൊഴിൽ മന്ത്രി ഡോ. മുസർറജ് ഹഖബാനിയുമായി നടന്ന ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ബുധനാഴ്ച പ്രദേശിക സമയം രണ്ട് മണിക്കാണ് വി.കെ സിങ് സൗദിയിലെത്തിയത്. ഡി.സി.എം ഹേമന്ദ് കൊട്ടൽവാർ, ഇന്ത്യൻ എംബസി വെൽഫെയർ വിങ് ഫസ്റ്റ് സെക്രട്ടറി അനിൽ നൊട്ടിയാൽ തുടങ്ങിയവരും ചർച്ചയിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.