ഭീകരരെ രക്തസാക്ഷികളായി മഹത്വവത്കരിക്കരുതെന്ന് രാജ്നാഥ് സിങ്
text_fieldsഇസ്ലാമാബാദ്: ‘സാര്‍ക്’ ആഭ്യന്തരമന്ത്രിമാരുടെ സമ്മേളനത്തില്‍ ഇന്ത്യ-പാകിസ്താന്‍ ‘ഏറ്റുമുട്ടല്‍’. കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ അകല്‍ച്ച സമ്മേളന നടപടികളിലുടനീളം ദൃശ്യമായി.
പാകിസ്താന്‍ ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാനാണ് പ്രസംഗത്തിലൂടെ പ്രകോപനത്തിന് തുടക്കമിട്ടത്. കശ്മീരിലെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ അമിത ബലപ്രയോഗം നടത്തുന്നതായി, ഇന്ത്യയെ പേരെടുത്തുപറയാതെ അദ്ദേഹം ആരോപിച്ചു. ഭീകരതയുടെ പേരില്‍ നിരപരാധികളായ കുട്ടികളെയും പൗരന്മാരെയും ആക്രമിക്കുകയാണ്. ‘കുറ്റപ്പെടുത്തല്‍ കളി’ ആറു ദശാബ്ദമായി ആര്‍ക്കും ഗുണംചെയ്തിട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു. ഭീകരരെ രക്തസാക്ഷികളായി മഹത്വവത്കരിക്കരുതെന്നും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് തന്‍െറ പ്രസംഗത്തില്‍ ഇതിന് മറുപടിനല്‍കുകയും ചെയ്തു.
സമ്മേളനം നടക്കുന്ന ഇസ്ലാമാബാദിലെ സെറീന ഹോട്ടലിനുമുന്നില്‍ പ്രതിനിധികളെ സ്വീകരിക്കാനത്തെിയ ചൗധരി നിസാര്‍ അലി ഖാനും രാജ്നാഥ് സിങ്ങും പരസ്പരം കൈ കൊടുത്തില്ല. അകലംപാലിച്ച ഈ ‘നയതന്ത്ര മുഖാമുഖം’ ഒപ്പിയെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായില്ല. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ ഗേറ്റിന് അകലെ തടഞ്ഞിരുന്നു.
സമ്മേളനത്തില്‍ രാജ്നാഥ് സിങ് നടത്തിയ പ്രസംഗം പാക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പി.ടി.വി ചാനല്‍ അടക്കമുള്ള പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തില്ല. ഇന്ത്യന്‍ സംഘത്തെ രാജ്നാഥിന്‍െറ പ്രസംഗം ചിത്രീകരിക്കാന്‍ അനുവദിച്ചതുമില്ല.
എന്നാല്‍, ഇക്കാര്യം ഇന്ത്യ നിഷേധിച്ചു. ‘സാര്‍ക്’ സമ്മേളനത്തില്‍ ആതിഥേയ രാജ്യത്തിന്‍െറ ഉദ്ഘാടനപ്രസംഗം മാത്രമേ മാധ്യമങ്ങളെ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കാറുള്ളൂവെന്നും മറ്റു നടപടികള്‍ രഹസ്യമായാണ് നടത്താറെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
ചൗധരി നിസാര്‍ അലി ഖാന്‍ ഒരുക്കിയ ഉച്ചവിരുന്നിലും രാജ്നാഥ് സിങ് പങ്കെടുത്തില്ല. സമ്മേളനശേഷമാണ് പ്രതിനിധികള്‍ക്ക് ഖാന്‍ വിരുന്ന് ഒരുക്കിയത്. എന്നാല്‍, സമ്മേളനം കഴിഞ്ഞയുടന്‍ ഖാന്‍ വിരുന്നിന് നില്‍ക്കാതെ സ്ഥലം വിടുകയായിരുന്നു. ഇതേതുടര്‍ന്നാണ് രാജ്നാഥ് സിങ് വിരുന്നില്‍ പങ്കെടുക്കാതെ മടങ്ങിയത്.
എന്നാല്‍, രാജ്നാഥ് സിങ്ങിന് ഇന്ത്യയില്‍ തിരക്കുള്ള പരിപാടികളുള്ളതുകൊണ്ടാണ് വിരുന്നില്‍ പങ്കെടുക്കാതെ മടങ്ങിയതെന്ന് പാക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സമ്മേളനത്തിനുശേഷം ഇരു ആഭ്യന്തരമന്ത്രിമാരുടെയും കൂടിക്കാഴ്ചയുണ്ടാകില്ളെന്ന് ഇന്ത്യന്‍ ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷി അറിയിച്ചു.
അതിനിടെ, രാജ്നാഥ് സിങ് പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ സന്ദര്‍ശിച്ചു. ‘സാര്‍ക്’ സമ്മേളനത്തിനത്തെിയ മറ്റു രാജ്യങ്ങളിലെ മന്ത്രിമാര്‍ക്കൊപ്പമായിരുന്നു സന്ദര്‍ശനം.
20 മിനിറ്റ് നീണ്ട കൂടിക്കാഴ്ച തീര്‍ത്തും ഒൗപചാരികമായിരുന്നുവെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.