തിരിച്ചടിക്കാന്‍ സൈന്യം ഉത്തരവിന് കാക്കേണ്ടെന്ന് രാജ്നാഥ് സിങ്
text_fieldsന്യൂഡല്‍ഹി: പാകിസ്താന്‍െറ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ ഉത്തരവിന് കാത്തുനില്‍ക്കേണ്ടതില്ളെന്നാണ് അതിര്‍ത്തി രക്ഷാസേനക്ക് നല്‍കിയ നിര്‍ദേശമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. പാകിസ്താനില്‍ പോയത് സദ്യ കഴിക്കാനല്ളെന്നും അവിടെനിന്നുണ്ടായ അനുഭവത്തിന്‍െറ പശ്ചാത്തലത്തില്‍ അവരുമായുള്ള സംഭാഷണം തുടരണമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രി മറുപടി നല്‍കി.
സാര്‍ക് മന്ത്രിമാരുടെ സമ്മേളനത്തിന് പാകിസ്താനില്‍ രൂക്ഷമായ ഭാഷയില്‍ സംസാരിച്ച രാജ്നാഥ് അതിനേക്കാള്‍ സ്വരം കടുപ്പിച്ചാണ് തന്‍െറ സന്ദര്‍ശനം സംബന്ധിച്ച് പാര്‍ലമെന്‍റില്‍ പ്രതികരിച്ചത്. പാക് സന്ദര്‍ശനത്തിന്‍െറ തൊട്ടു പിറ്റേന്നുതന്നെ രാജ്യസഭയിലത്തെിയ രാജ്നാഥ് സിങ് സ്വമേധയാ പ്രസ്താവന നടത്തിയാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നീട് മന്ത്രി ലോക്സഭയില്‍ എഴുതിത്തയാറാക്കിയ പ്രസ്താവനയും നടത്തി.
ഭീകരപ്രവര്‍ത്തനത്തെ മഹത്വവത്കരിക്കരുതെന്നും ഭീകരതയെ ചെറുക്കാനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനം അനുസരിക്കണമെന്നും എല്ലാ സാര്‍ക്ക് രാജ്യങ്ങളും പ്രതിബദ്ധത കാണിക്കണമെന്നും സാര്‍ക് സമ്മേളനത്തില്‍ താന്‍ പ്രസംഗിച്ചുവെന്ന് രാജ്നാഥ് പറഞ്ഞു. ഭീകരര്‍ക്കെതിരെ മാത്രമല്ല, ഭീകരതയെ പിന്തുണക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഒരു രാജ്യം ഭീകരരായി കരുതുന്നവരെ മറ്റൊരു രാജ്യം രക്തസാക്ഷികളായി കാണരുത്. ഭീകരപ്രവര്‍ത്തനത്തില്‍·നല്ലതെന്നും ചീത്തയെന്നും വേര്‍തിരിവില്ല. അയല്‍ രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം നിലനിര്‍ത്താനാണ് ഇന്ത്യയിലെ എല്ലാ പ്രധാനമന്ത്രിമാരും ശ്രമിച്ചിട്ടുള്ളത്. എന്നാല്‍, പാകിസ്താന്‍ ഇക്കാര്യം തിരിച്ചറിയുന്നില്ല. സുഹൃത്തുക്കളെ മാറ്റിയാലും അയല്‍ക്കാരെ മാറ്റാനാവില്ളെന്ന മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ വാക്കുകള്‍ രാജ്നാഥ് ഉദ്ധരിച്ചു. ക്രിമിനല്‍ കുറ്റങ്ങള്‍ക്കെതിരായ സാര്‍ക് ധാരണക്കു പാകിസ്താന്‍ ഇനിയും അംഗീകാരം നല്‍കിയിട്ടില്ല. ഉടനെ അംഗീകരിക്കുമെന്നാണ് അവര്‍ പറയുന്നത്. ഭീകരപ്രവര്‍ത്തനമാണു മനുഷ്യാവകാശങ്ങളുടെ മുഖ്യശത്രു.
ചില സംഘടനകളുടെ പ്രതിഷേധം മൂലം വിമാനത്താവളത്തില്‍നിന്നും ഹോട്ടലിലേക്ക് ഹെലികോപ്ടറിലാണ് തന്നെ കൊണ്ടുപോയത്. സമ്മേളനത്തിന് ശേഷം പാകിസ്താന്‍ ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലിഖാന്‍ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. എന്നാല്‍, സമ്മേളനം കഴിഞ്ഞയുടന്‍ തന്നെ ക്ഷണിച്ച മന്ത്രി കാറില്‍ കയറി സ്ഥലം വിട്ടു. നമുക്കുമുണ്ടല്ളോ ചില മര്യാദയൊക്കെ. ഭക്ഷണത്തിന് നില്‍ക്കാതെ താനും മടങ്ങി. ഇതിലൊന്നും പരാതിയോ പരിഭവമോ ഇല്ല. താന്‍ പാകിസ്താനില്‍ പോയത് ഭക്ഷണം കഴിക്കാനല്ളെന്നും രാജ്നാഥ് പറഞ്ഞു.
തന്‍െറ പ്രസംഗം പാക് മാധ്യമങ്ങള്‍ ബഹിഷ്കരിച്ചതില്‍ പ്രതിഷേധമൊന്നും അറിയിച്ചിട്ടില്ല. സാര്‍ക് സമ്മേളനത്തില്‍ തന്‍െറ പ്രസംഗം റിപ്പോര്‍ട്ടു ചെയ്യുന്നതില്‍നിന്ന് ഇന്ത്യയില്‍നിന്നുള്ള ആകാശവാണി, ദൂരദര്‍ശന്‍, പി.ടി.ഐ ലേഖകരെ പാകിസ്താന്‍ വിലക്കി. ഈ നടപടി തെറ്റാണോയെന്ന് ഇപ്പോള്‍ പറയുന്നില്ല. കഴിഞ്ഞ കാലങ്ങളിലെ പ്രോട്ടോകോള്‍ പരിശോധിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്താന്‍ തന്നോടു ചെയ്യേണ്ടതു ചെയ്തു. അതേക്കുറിച്ചു കൂടുതലൊന്നും പറയുന്നില്ല. ഭീകരതക്കെതിരായ രാജ്യാന്തര ധാരണകള്‍ എല്ലാവരും അംഗീകരിക്കണം. അടുത്ത മാസം 22, 23 തീയതികളില്‍ ഇന്ത്യയില്‍ ഭീകരവിരുദ്ധ സമ്മേളനം നടത്തും.
ഇന്ത്യയുടെ അന്തസ്സാണു പ്രധാനമെന്നും എക്കാലവും അതുയര്‍ത്തിപ്പിടിക്കുമെന്നും അംഗങ്ങളുടെ ഡസ്കിലടിച്ചുള്ള പിന്തുണക്കിടയില്‍ രാജ്നാഥ് പറഞ്ഞു. പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ബി.എസ്.പി നേതാവ് മായാവതി, സി.പി.ഐ നേതാവ് ഡി. രാജ, എ.ഐ.എ.ഡി.എം.കെ നേതാവ് നവനീത കൃഷ്ണന്‍, കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ, സമാജ് വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ്, ജെ.ഡി.യു നേതാവ് ശരദ് യാദവ്, തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയന്‍, ഡി.എം.കെ നേതാവ് കനിമൊഴി, ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി തുടങ്ങിയവര്‍ രാജ്നാഥിനെ പിന്തുണച്ച് സംസാരിച്ചു.
ആഭ്യന്തര മന്ത്രിക്ക് പാകിസ്താനില്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള ബഹുമതി ലഭിക്കാത്തതില്‍ കക്ഷിഭേദമന്യേ രാജ്യസഭാംഗങ്ങള്‍ പ്രതിഷേധവും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.