പെല്ലറ്റ് പ്രയോഗം ഉടൻ നിർത്തണമെന്ന് ആംനസ്റ്റി ഇൻറർനാഷനൽ
text_fieldsശ്രീനഗർ: കശ്മീരിൽ പ്രതിഷേധക്കാർക്ക് നേരെ ഇന്ത്യൻ സൈന്യം പെല്ലറ്റ് വെടിയുണ്ട പ്രയോഗിക്കുന്നതിന് സംസ്ഥാന സർക്കാർ ഉടൻ നിരോധമേർപ്പെടുത്തണമെന്ന് രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷനൽ. പെല്ലറ്റ് പ്രയോഗത്തിൽ ഗുരുതര പരിക്കേറ്റ ഒരാളുംകൂടി മരണത്തിന് കീഴടങ്ങിയതിനെ തുടർന്നാണ് ആംനസ്റ്റിയുടെ പ്രസ്താവന. പെല്ലറ്റ് ഷെല്ലുകളേറ്റ് ഗുരുതരമായി പരിക്കേറ്റ റിയാസ് അഹ്മദ് ഷായെന്ന 23കാരൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഗൺ ഉപയോഗം അന്വേഷിക്കാൻ കശ്മീരിലേക്ക് സമിതിയെ അയക്കുമെന്ന്നേരത്തെ കേന്ദ്രസർക്കാർ പറഞ്ഞിരുന്നു. മെഡിക്കൽ സംഘത്തിലെ വിദഗ്ധരുടെ കണക്ക്പ്രകാരം ഏറ്റവും കുറഞ്ഞത് 100 പേരുടെയെങ്കിലും കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ടെന്നും വളരെ അടുത്ത് നിന്നാണ് പെല്ലറ്റുകൾ തറച്ചതെന്നും അനേകം മടങ്ങ്പെല്ലറ്റുകൾ പ്രധാന അവയവങ്ങളെ ക്ഷതമേൽപ്പിച്ചതായുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞത്. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ വധത്തെ തുടർന്ന് ജൂലൈ എട്ടിന് ആരംഭിച്ച സംഘർഷത്തിൽ ചുരുങ്ങിയത് 50 പേർ കശ്മീരിൽ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.