മുംബൈയില്‍ കനത്ത മഴ
text_fieldsമുംബൈ: കനത്ത മഴയെ തുടര്‍ന്ന് സാമ്പത്തിക തലസ്ഥാനമായ നഗരത്തില്‍ റെയില്‍, റോഡ്, വ്യോമ ഗതാഗതം താറുമാറായി. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ കനത്ത മഴ ഉച്ചയോടെയാണ് ശമിച്ചത്. രാവിലെ കാഴ്ച തടസ്സമായതിനാല്‍ രാജ്യാന്തര, ആഭ്യന്തര വിമാനത്താവളങ്ങളില്‍നിന്ന് വിമാനങ്ങള്‍ 45 മിനിട്ടോളം വൈകിയാണ് പറന്നത്.
നഗരജീവിതത്തെ ചലിപ്പിക്കുന്ന സബര്‍ബന്‍ ട്രെയിനുകളും വൈകിയോടി. പ്രധാന നിരത്തുകളിലും ഗതാഗതതടസ്സം നേരിട്ടു. കിങ്സര്‍ക്കിള്‍, കുര്‍ള, ഗാഡ്കൂപ്പര്‍, വിക്രോളി, മാഹിം, ദാദര്‍, പരേല്‍ തുടങ്ങിയ ഇടങ്ങളില്‍ വെള്ളം കയറിയതാണ് വാഹന, ട്രെയിന്‍ ഗതാഗതത്തിന് തടസ്സമായത്.
അടുത്ത 48 മണിക്കൂര്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍െറ മുന്നറിയിപ്പ്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ദുരിത നിവാരണ സേനകളെ പ്രവര്‍ത്തനസജ്ജമാക്കാന്‍ മുംബൈ, താനെ, നവിമുംബൈ നഗരസഭാ കമീഷണര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചതോടെ ജനങ്ങള്‍ ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.