കരാറിലെ പിഴവ്: എയര്‍പോര്‍ട്ട് അതോറിറ്റിക്ക് 43 കോടി നഷ്ടമെന്ന് സി.എ.ജി
text_fieldsന്യൂഡല്‍ഹി: ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ വിവിധ കമ്പനികളുമായുണ്ടാക്കിയ കരാറിലെ അപാകതമൂലം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് 43 കോടി രൂപ നഷ്ടം സംഭവിച്ചതായി കംട്രോളര്‍-ഓഡിറ്റ് ജനറല്‍ (സി.എ.ജി). ഡല്‍ഹി, മുംബൈ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ സംയുക്ത സംരംഭങ്ങളിലെ പങ്കാളികൂടിയാണ് എയര്‍പോര്‍ട്ട് അതോറിറ്റി. ഈ വിമാനത്താവളങ്ങളുടെ വരുമാനത്തില്‍നിന്ന് ഒരു പങ്ക് എയര്‍പോര്‍ട്ട് അതോറിറ്റിക്കും ലഭിക്കണമെന്നായിരുന്നു കരാര്‍.
2006 ഏപ്രിലിലാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ്, മുംബൈ അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് എന്നിവയുമായി എയര്‍പോര്‍ട്ട് അതോറിറ്റി ഓപറേഷന്‍, വികസനം, മാനേജുമെന്‍റ് എന്നിവയുമായി ബന്ധപ്പെട്ട് കരാറുകളിലേര്‍പ്പെട്ടത്. ഈ കരാറിലെ വ്യവസ്ഥകള്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഓപറേഷന്‍സ്, മാനേജ്മെന്‍റ്, ഡെവലപ്മെന്‍റ് കരാറിലെ വ്യവസ്ഥകള്‍ സംരക്ഷിച്ചുകൊണ്ടുള്ളതായില്ളെന്നും അതുമൂലമാണ് നഷ്ടം സംഭവിച്ചതെന്നും പാര്‍ലമെന്‍റില്‍വെച്ച റിപ്പോര്‍ട്ടില്‍ സി.എ.ജി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.