ദലിത് പീഡനം: ഗുജറാത്തില്‍ ‘ദലിത് അസ്മിത യാത്ര’തുടങ്ങി
text_fieldsഅഹ്മദാബാദ്: ഗുജറാത്തിലെ ഉന ഗ്രാമത്തില്‍ ഗോവധം ആരോപിച്ച് ദലിത് യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ ‘അസ്മിത യാത്ര’ക്ക് തുടക്കം. അഹ്മദാബാദില്‍നിന്ന് വെള്ളിയാഴ്ച തുടങ്ങിയ പദയാത്രയില്‍ വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് 800 പേര്‍ പങ്കെടുക്കുന്നുണ്ട്. ആഗസ്റ്റ് 15ന് ഉനയിലാണ് യാത്രയുടെ സമാപനം. രാജ്യത്തെ ദലിതുകളുടെ മോചനത്തിനായുള്ള ആദ്യ പടിയായാണ് പദയാത്രയെന്ന് ‘അസ്മിത യാത്ര’യുടെ സംഘാടകരിലൊരാളായ ജിഗ്നേഷ് മീവാനി പറഞ്ഞു.
ചത്ത കാലികളെ സംസ്കരിക്കുന്ന തങ്ങളുടെ പാരമ്പര്യ തൊഴില്‍ ഉപേക്ഷിക്കണമെന്ന് ദലിത് സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. പുതിയ സാഹചര്യത്തില്‍ സര്‍ക്കാറിന് നല്‍കാവുന്ന ഏറ്റവും വലിയ താക്കീതായിരിക്കും അതെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തുദിവസത്തെ യാത്രക്കിടെ, ചെറു പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. മേഖലയിലെ ദലിതുകളെ ബോധവത്കരിക്കുകയാണ് സമ്മേളനങ്ങളുടെ ലക്ഷ്യം. കൈയേറ്റങ്ങളുടെ വിഡിയോ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. കര്‍ഷകരായ ദലിതുകള്‍ക്ക് ആവശ്യമായ കൃഷിഭൂമി വിട്ടുനല്‍കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെടും. ഉന സംഭവത്തില്‍ പ്രതിഷേധിച്ച്, ജൂലൈ 31ന് അഹ്മദാബാദില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കവെ രാഹുല്‍ ശര്‍മ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ‘അസ്മിത യാത്ര’യെന്ന ആശയം മുന്നോട്ടുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.