അസം തീവ്രവാദി ആക്രമണം; അക്രമി മാര്‍ക്കറ്റിലൂടെ നടക്കുന്ന ചിത്രങ്ങള്‍ പുറത്ത്
text_fieldsഗുവാഹത്തി: അസമിലെ കൊക്രജാറില്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് ബാഗില്‍ തോക്കുമായി നടന്നുപോകുന്ന അക്രമി സംഘത്തിലൊരാളുടെ ചിത്രങ്ങള്‍ പുറത്ത്. നാലംഗ അക്രമി സംഘത്തിലൊരാളെന്ന് സംശയിക്കുന്ന യുവാവ് നീല ചെക്ക് ഷര്‍ട്ടും ജീന്‍സും റെയിന്‍ കോട്ടും ധരിച്ച് ബാഗില്‍ തോക്കുമായി നടന്നു നീങ്ങുന്നതിന്്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വെടിവെപ്പിന് മുമ്പ് തിരക്ക് മനസിലാക്കാന്‍ ആള്കൂട്ടത്തിനിടയില് അല്പനേരം നില്ക്കുന്ന ചിത്രവും ലഭിച്ചിട്ടുണ്ട്. സംഭവത്തിന് ദൃസാക്ഷിയായ ഒരാള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
സൈന്യവുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇയാള്‍ ഉള്‍പ്പെടെയുള്ള സംഘം ഓടി രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു.
ആക്രമണം നടത്തിയത് ബോഡോലാന്‍ഡ് തീവ്രവാദികളാണെന്ന് സൈന്യവും കേന്ദ്രസര്‍ക്കാറും വ്യക്തമാക്കിയിരുന്നു. എന്നാല്‍ 13 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തിന്‍്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.