ദക്ഷിണ ചൈനാക്കടല്‍: ഇന്ത്യന്‍ പിന്തുണ തേടി ചൈന
text_fieldsബെയ്ജിങ്: ആണവദാതാക്കളുടെ സംഘത്തില്‍ (എന്‍.എസ്.ജി) അംഗമാകാനുള്ള ഇന്ത്യന്‍ നീക്കത്തിന് തടസംനിന്ന ചൈന, ദക്ഷിണ ചൈനാക്കടല്‍ വിഷയത്തില്‍ ഇന്ത്യന്‍ സഹായം തേടുന്നു. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയില്‍ വിവാദ ദക്ഷിണ ചൈനാക്കടല്‍ വിഷയത്തില്‍ ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്കൊപ്പം ചേരില്ളെന്നുറപ്പാക്കാനാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആഗസ്റ്റ് 12ന് ത്രിദിന സന്ദര്‍ശനത്തിന് ഇന്ത്യയിലത്തെുന്നത്.
ദക്ഷിണ ചൈനാക്കടലില്‍ ചൈന ഉന്നയിക്കുന്ന അവകാശവാദം അന്താരാഷ്ട്ര ട്രൈബ്യൂണല്‍ തള്ളിയതിനുപിന്നാലെ യു.എസ് ഉള്‍പ്പെടെ രാജ്യങ്ങള്‍ ഈ വിഷയമുയര്‍ത്തുമോയെന്ന് ചൈനക്ക് ആശങ്കയുണ്ട്. സമുദ്രനിയമങ്ങള്‍ സംബന്ധിച്ച യു.എന്‍ കണ്‍വെന്‍ഷന് കീഴിലെ ട്രൈബ്യൂണലില്‍ ഫിലിപ്പീന്‍സ് ചൈനയുടെ അവകാശവാദത്തെ ചോദ്യം ചെയ്തതിനെതുടര്‍ന്നാണ് ട്രൈബ്യൂണല്‍ വിധി.
ജി 20 ഉച്ചകോടിയില്‍ വിഷയം ചര്‍ച്ചയാകുന്നതും ഏതെങ്കിലും രാജ്യം ചര്‍ച്ചക്കായി ആവശ്യമുന്നയിക്കുകയാണെങ്കില്‍ ഇന്ത്യയത് പിന്താങ്ങുന്നതും തടയാനാണ് ചൈനീസ് ശ്രമം. ആസിയാന്‍ രാജ്യങ്ങളുടെ സമ്മേളനത്തില്‍ ചൈന അതില്‍ വിജയിച്ചിരുന്നു.
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പട്ടണമായ ഹാങ്ഷുവിലത്തെുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിനെയും യു.എസ് പ്രസിഡന്‍റ് ബരാക് ഒബാമയെയും കാണും. ആഗസ്റ്റ് ഒമ്പതിന് ത്രിരാഷ്ട്രസന്ദര്‍ശനത്തിന് പുറപ്പെടുന്ന വാങ് യി കെനിയയും ഉഗാണ്ടയും ഇന്ത്യയുമാണ് സന്ദര്‍ശിക്കുക. ആഗസ്റ്റ് 12ന് ഇന്ത്യയിലത്തെുമ്പോള്‍ ന്യൂഡല്‍ഹിയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.