ദലിതര്‍ക്കെതിരായ ആക്രമണം: മോദിയുടെ വാക്കുകളില്‍ ആത്മാര്‍ഥതയില്ല –കോണ്‍ഗ്രസ്
text_fieldsന്യൂഡല്‍ഹി: രാജ്യത്ത് ദലിതര്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രതികരണത്തില്‍ ആത്മാര്‍ഥതയില്ളെന്ന് കോണ്‍ഗ്രസ്. ദലിതുകള്‍ക്കെതിരായ അതിക്രമത്തില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച നടത്തണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ലോക്സഭയില്‍ തിങ്കളാഴ്ച ചോദ്യോത്തരവേള അവസാനിച്ച ഉടനെയാണ് കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിഷയം ഉന്നയിച്ചത്. തങ്ങള്‍ ചര്‍ച്ച ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രിയില്‍നിന്ന് മറുപടി ലഭിച്ചില്ല. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ ആത്മാര്‍ഥതയില്ളെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ചര്‍ച്ച അനുവദിക്കാനാകില്ളെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണമെന്നായിരുന്നു ആവശ്യം. പ്രധാനമന്ത്രിയുടെ മറുപടി സാധ്യമല്ളെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തി. പ്രധാനമന്ത്രി ഈ വിഷയത്തില്‍ നിസ്സഹായനാണെന്ന് പാര്‍ലമെന്‍റിന് പുറത്ത് ഖാര്‍ഗെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദലിതര്‍ക്കു പകരം തന്നെ വെടിവെക്കാന്‍ മോദി പറഞ്ഞത് നിസ്സഹായനും ദുര്‍ബലനുമായതുകൊണ്ടാണെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.