സ്പീക്കറോട് കോപിച്ച് മുലായം; ‘കുറേ സ്പീക്കറെ കണ്ടിട്ടുണ്ട്’
text_fieldsന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജനുനേരെ സഭയില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്‍െറ രോഷപ്രകടനം. ആന്ധ്രാ സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ലോക്സഭയില്‍ പ്രതിഷേധം നടത്തുന്ന, സംസ്ഥാനത്തുനിന്നുള്ള എം.പിമാരുടെ ആവശ്യം പരിഗണിക്കാത്തതാണ് മുലായത്തെ ചൊടിപ്പിച്ചത്.
ശൂന്യവേളയില്‍ അദ്ദേഹം സഭയിലേക്ക് കടന്നുവരുമ്പോള്‍ ആന്ധ്ര എം.പിമാര്‍ പ്ളക്കാര്‍ഡുമേന്തി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ആന്ധ്രയുടെ ആവശ്യത്തില്‍ പരിഹാരം കണ്ടത്തൊന്‍ എന്തുകൊണ്ടാണ് വിവിധ രാഷ്ട്രീയകക്ഷികളുടെ നേതാക്കളുമായി കൂടിയാലോചന നടത്താത്തതെന്ന് ചോദിച്ചു. താന്‍ ഒരുപാട് വലിയ സ്പീക്കര്‍മാരെ കണ്ടിട്ടുണ്ടെന്ന് തുറന്നടിച്ച മുലായം ദിവസങ്ങളായി ബഹളവും പ്രതിഷേധവും അരങ്ങേറിയിട്ടും പ്രശ്നത്തിന് പരിഹാരമുണ്ടാകാത്തത് ശരിയല്ളെന്ന് ചൂണ്ടിക്കാട്ടി.
മുലായത്തിന്‍െറ ഭാവമാറ്റത്തില്‍ സ്പീക്കര്‍ അമ്പരന്നു. പ്രതിപക്ഷത്തോട് കര്‍ശനമായി പെരുമാറുന്നുവെന്ന് ആക്ഷേപം നേരിടുന്ന സുമിത്രാ മഹാജന് അത് ഓര്‍ക്കാപ്പുറത്തേറ്റ അടിയുമായി. ഇത്തരത്തില്‍ സംസാരിക്കരുതെന്ന് വിലക്കിയ സ്പീക്കര്‍, മുലായത്തിനോട് കടുത്ത സ്വരത്തിലാണ് മറുപടി പറഞ്ഞത്. സഭയില്‍ ചട്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. മുലായത്തെ ഒരിക്കല്‍പോലും സംസാരിക്കുന്നതില്‍നിന്ന് തടഞ്ഞിട്ടില്ല. ആന്ധ്ര വിഷയത്തില്‍ അരുണ്‍ ജെയ്റ്റ്ലി രണ്ടുതവണ സഭയില്‍ സംസാരിച്ചതാണ്. എല്ലാ വിഷത്തിലും ഇത്തരത്തില്‍ ഉടനടി പരിഹാരം ആവശ്യപ്പെടുന്നത് ശരിയല്ളെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.