മതപരിവര്‍ത്തന കേസ്: സാകിര്‍ നായികിന്‍െറ സംഘടനയെ നിരോധിക്കാന്‍ നീക്കം
text_fieldsന്യൂഡല്‍ഹി: കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത മതപരിവര്‍ത്തന കേസ് പിടിവള്ളിയാക്കി സാകിര്‍ നായികിന്‍െറ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍ എന്ന പ്രബോധക സംഘടനയെ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എക്ക് കീഴില്‍ നീക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്‍െറ നീക്കം. സാകിര്‍ നായികിനെതിരെ തെളിവുകളൊന്നും ലഭിച്ചില്ളെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തിയ ശേഷമാണ് കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത നിര്‍ബന്ധ മതപരിവര്‍ത്തന കേസ് അദ്ദേഹത്തിന്‍െറ സംഘടനയെ നിരോധിക്കാനുള്ള കാരണമാക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഭിപ്രായപ്പെട്ടത്.
നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തിയെന്നും പ്രഭാഷണങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കി എന്നും ആരോപിച്ചാണ് സംഘടനയെ നിരോധിക്കാന്‍ മന്ത്രാലയം ആലോചിക്കുന്നത്. യു.എ.പി.എക്ക് കീഴില്‍ വരുന്ന നിയമവിരുദ്ധ സംഘടന അതേനിയമത്തിന് കീഴില്‍ വരുന്ന ഭീകരസംഘടനയില്‍നിന്ന് വ്യത്യസ്തമാണ്.
യു.എ.പി.എയില്‍ നല്‍കിയ നിര്‍വചന പ്രകാരം വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമം 153എ, 153ബി ചുമത്തുന്ന ഏതു സംഘടനയെയും നിയമവിരുദ്ധമായ കൂട്ടായ്മ എന്ന ഗണത്തില്‍പ്പെടുത്താമെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. അത്തരം സംഘടനയിലേക്ക് ആളുകളെ ചേര്‍ക്കുന്നത് നിരോധിക്കുമെന്ന് മാത്രമല്ല, അവയുടെ ഓഫിസുകള്‍ അടച്ചുപൂട്ടുകയും ചെയ്യാം.
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും ഐ.ആര്‍.എഫ് എജുക്കേഷനല്‍ ട്രസ്റ്റുമാണ് സാകിര്‍ നായിക് പ്രധാനമായും നടത്തുന്നത്. ഈ രണ്ട് സംഘടനകളും വിദേശ നാണയവിനിമയ ചട്ടം ലംഘിച്ചിരുന്നോ എന്ന് അധികൃതര്‍ പരിശോധിച്ചിരുന്നു. പക്ഷേ, ഒന്നും കണ്ടത്തൊന്‍ കഴിഞ്ഞില്ല.
എന്നാല്‍, കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഐ.ആര്‍.എഫിനെ നിര്‍ബന്ധ മതപരിവര്‍ത്തനത്തില്‍ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിച്ചതോടെയാണ്് കേന്ദ്രം ആ തലത്തിലുള്ള പരിശോധന നടത്തിയത്. ഈ കേസില്‍ സംഘടനക്കെതിരെ ക്രിമിനല്‍ നടപടി എന്ന നിലയില്‍ നിരോധം കൊണ്ടുവരാമോ എന്നാണ് കേന്ദ്രം ആരാഞ്ഞത്.
എന്നാല്‍, മഹാരാഷ്ട്രയില്‍ മതപരിവര്‍വര്‍ത്തന നിരോധന നിയമമില്ലാത്തതിനാല്‍, നിരോധിക്കുന്ന കാര്യത്തില്‍ തിരക്കിട്ട തീരുമാനമെടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് കേന്ദ്ര സര്‍ക്കാര്‍. സ്വമേധയാ മതം മാറാന്‍ ഭരണഘടനയുടെ 25ാം അനുഛേദം അനുവാദം നല്‍കുന്നതിനാല്‍ അത് നിര്‍ബന്ധ മതപരിവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താനാവില്ല. അതിനാല്‍ നിര്‍ബന്ധിച്ച് മതംമാറ്റിയതിനുള്ള തെളിവ് ലഭിക്കാതെ ക്രിമിനല്‍ നടപടി സാധ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.