തമിഴ് ഇതര ഭാഷകള്‍ക്ക് ശ്രേഷ്ഠഭാഷാ പദവി: പരാതി മദ്രാസ് ഹൈകോടതി തീര്‍പ്പാക്കി
text_fieldsചെന്നൈ: തമിഴ് ഇതര ഭാഷകള്‍ക്ക് ശ്രേഷ്ഠ ഭാഷാ പദവി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പരാതിയില്‍ ഇടപെടാന്‍ മദ്രാസ് ഹൈകോടതി വിസമ്മതിച്ചു. മലയാളം, തെലുഗു, കന്നട, ഒഡിയ ഭാഷകള്‍ക്ക് ശ്രേഷ്ഠഭാഷാ പദവി നല്‍കിയതിനെതിരെ മുതിര്‍ന്ന അഭിഭാഷകനായ ആര്‍. ഗാന്ധിയാണ് പരാതി നല്‍കിയത്.
കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ഉന്നതാധികാര സമിതി മുന്നോട്ടുവെച്ച മാനദണ്ഡങ്ങളുള്ള ഭാഷകള്‍ക്കാണ് പദവി നല്‍കിയതെന്നും സമിതിയുടെ തീര്‍പ്പില്‍ ഇടപെടാന്‍ കോടതിക്ക് താല്‍പര്യമില്ളെന്നും ചീഫ് ജസ്റ്റിസ് എസ്.കെ. കൗള്‍, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് തീര്‍പ്പിലത്തെി.
നടപടിക്രമങ്ങള്‍ ലംഘിച്ചാണ് നാല് ഭാഷകള്‍ക്ക് ശ്രേഷ്ഠ ഭാഷാ പദവി നല്‍കിയതെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ശ്രേഷ്ഠ ഭാഷാ പദവി നേടാന്‍ അര്‍ഹരായത് തമിഴ്, സംസ്കൃതം തുടങ്ങിയ പ്രാചീന ഭാഷകളാണെന്ന് ഹരജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതിനോട് കോടതി വിയോജിച്ചു. മറ്റ് ഭാഷകളെ പരിഗണിച്ചാലും ഇല്ളെങ്കിലും തമിഴിന്‍െറ പ്രാധാന്യം നഷ്ടപ്പെടുന്നില്ല.
മറ്റ് ഭാഷകളുടെ വളര്‍ച്ചയും തളര്‍ച്ചയും ഒരു ഭാഷയുടെയും പ്രാധാന്യത്തെ ബാധിക്കുന്നില്ളെന്നും കോടതി പറഞ്ഞു. തമിഴിനും സംസ്കൃതത്തിനും ശ്രേഷ്ഠ പദവി ലഭിച്ചിട്ടുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു. ദൈനംദിന ഉപയോഗത്തിലൂടെയും കല, സാഹിത്യം എന്നിവക്ക് നല്‍കുന്ന അമൂല്യമായ സംഭാവനകളിലൂടെയുമാണ് ഭാഷ വളര്‍ന്ന് വികസിക്കുന്നതും നിലനില്‍ക്കുന്നതും -കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.