നിരാഹാരം അവസാനിപ്പിച്ചു; മണിപ്പൂരിെൻറ മുഖ്യമന്ത്രിയാകാൻ ആഗ്രഹമെന്ന് ഇറോം ശർമിള
text_fieldsഇംഫാൽ: രാഷ്ട്രീയത്തിൽ സജീവമാകാനും മണിപ്പൂരിലെ മുഖ്യമന്ത്രിയാകാനുമാണ് ആഗ്രഹമെന്ന് ഇറോം ശർമിള. സായുധസേന പ്രത്യേക അധികാര നിയമം(അഫ്സ്പ) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 16 വർഷമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചുകൊണ്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
രാഷ്ട്രീയത്തെക്കുറിച്ച് കൂടുതൽ അറിവില്ലെങ്കിലും ജനങ്ങളെ സഹായിക്കാനാണ് മുഖ്യമന്ത്രിയാവാൻ ആഗ്രഹിക്കുന്നതെന്ന് ഇറോം ശർമിള പറഞ്ഞു.തെൻറ രാഷ്ട്രീയ പ്രവേശത്തെ ചില ഗ്രൂപ്പുകൾ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയല്ല.മണിപ്പൂരിെൻറ ഉരുക്കുവനിതയെന്ന പേര് നിലനിർത്താൻ ശ്രമിക്കുമെന്നും വികാര നിർഭരയായി ഇറോം ശർമിള പറഞ്ഞു.
#WATCH: Irom Sharmila ends her fast after 16 years. She was on hunger strike, demanding repealing of AFSPA.https://t.co/ndGmoEuZu8
— ANI (@ANI_news) August 9, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.