കശ്മീരിൽ യുവാക്കള്‍ കല്ലുമായി പ്രക്ഷോഭത്തിന് ഇറങ്ങുന്നത് വേദനാജനകം –മോദി
text_fieldsഅലിജാപൂര്‍: കശ്മീര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി മൗനം വെടിഞ്ഞു. പുസ്തകമോ ക്രിക്കറ്റ് ബാറ്റോ ലാപ്ടോപോ കൈവശം വെക്കേണ്ട യുവാക്കള്‍ കല്ലുമായി പ്രക്ഷോഭത്തിന് ഇറങ്ങുന്നത് വേദനജനകമാണെന്ന് നരേന്ദ്രമോദി പറഞ്ഞു. ചന്ദ്രശേഖര്‍ ആസാദിന്‍െറ ജന്മനാടായ മധ്യപ്രദേശിലെ അലിജാപൂരിൽ ക്വിറ്റിന്ത്യാ പ്രസ്ഥാനം തുടങ്ങിയതിെൻറ 74ാം വാര്‍ഷിക പരിപാടിയിൽ സംസാരിക്കവെയാണ് കശ്മീർ സംഘർഷത്തെകുറിച്ച് മോദി മൗനം വെടിഞ്ഞത്.
ഒാരോ ഇന്ത്യക്കാരനും അനുഭവിക്കുന്ന സ്വാതന്ത്ര്യം കശ്മീരിൾക്കുമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. ഭൂമിയിലെ സ്വര്‍ഗമായി കശ്മീരിനെ നിലനിര്‍ത്തണം.സംസ്ഥാനത്തിെൻറ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാറും ശ്രമിക്കുകയാണ്. എന്നാല്‍, വഴിതെറ്റിയ കുറെപ്പേര്‍ കശ്മീരിെൻറ പാരമ്പര്യത്തിനു പരിക്കേല്‍പിക്കുകയാണ്. ചിലര്‍ രാഷ്ട്രീയം ലക്ഷ്യത്തോടെ നിരപരാധികളായ ചെറുപ്പക്കാരെ കല്ല് ഏല്‍പിച്ചിരിക്കുന്നതു കാണുമ്പോള്‍ ആര്‍ക്കും വേദന തോന്നും. യുവാക്കള്‍ സമാധാനവും സൗഹാര്‍ദവും പരിപാലിക്കമെന്നും ജനാധിപത്യത്തിെൻറയും സംഭാഷണത്തിെൻറയും വഴി നമുക്കു മുന്നിലുണ്ടെന്നും പ്രധാനമന്ത്രി ഒാർമിപ്പിച്ചു.
സാധാരണ കശ്മീരിക്ക് സമാധാനമാണ് വേണ്ടത്. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളും 125 കോടി ജനങ്ങളും കശ്മീരിെൻറ നന്മയും വികസനവും ആഗ്രഹിക്കുന്നു. അതിനാവശ്യമായത് ചെയ്യാന്‍ തയാറാണ്. രാഷ്ട്രനിര്‍മിതിക്കായി കശ്മീര്‍ ജനത കൈകോര്‍ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാൻഡർ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഒരുമാസം പിന്നിടവെയാണ് പ്രധാനമന്ത്രി ഇതാദ്യമായി പ്രതികരിക്കുന്നത്. കശ്മീര്‍ പ്രശ്നത്തില്‍ പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തുക, സര്‍വകക്ഷി യോഗം വിളിക്കുക, സര്‍വകക്ഷി സംഘത്തെ കശ്മീരിലേക്ക് അയച്ച് വിവിധ വിഭാഗങ്ങള്‍ക്ക് സാന്ത്വന സന്ദേശം കൈമാറുക എന്നീ ആവശ്യങ്ങള്‍ കഴിഞ്ഞ മൂന്നു ദിവസം തുടര്‍ച്ചയായി പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മൗനം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.